ഉടനെ അയാളുമായി ബന്ധമുണ്ടെന്നോ വിവാഹം ചെയ്യാന്‍ പോവുകയാണെന്നോ അല്ല അതിന് അര്‍ത്ഥം; വ്യാജവാര്‍ത്തകളില്‍ പ്രതികരിച്ച് രഞ്ജിനി ജോസ്

ചില മാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകകള്‍ക്കെതിരെ രഞ്ജിനി ജോസ്. ഒരാണിനൊപ്പം ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കിടുന്നതിന് അര്‍ത്ഥം അവര്‍ തമ്മില്‍ വിവാഹിതരാകുന്നു എന്ന് അല്ലെന്ന് രഞ്ജിനി പറഞ്ഞു.

ഇത്തരം കാര്യങ്ങളില്‍ നിന്നും വാര്‍ത്തകള്‍ നല്‍കുന്ന മഞ്ഞപത്രക്കാര്‍ക്കും അത് വായിക്കുന്നവര്‍ക്കും മാത്രമാണ് രസമെന്നും എന്തിനാണ് കുറച്ച് മാസങ്ങളായി തന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയില്ലെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

മഞ്ഞ പത്രക്കാര്‍ക്കും ഒരു പണിയുമില്ലാതിരിക്കുന്നവര്‍ക്കും ഇതൊക്കെ രസമാണ്. മനസിലാക്കേണ്ട കാര്യം, എല്ലാവരും മനുഷ്യരാണ് എന്നുള്ളതാണ്. എന്തിനാണ് കുറച്ച് മാസങ്ങളായി എന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് അറിയില്ല. ഒന്നോ രണ്ടോ തവണയാണങ്കില്‍ വിട്ട് കളയാം. ഒരുപാട് ആകുമ്പോള്‍ പറയേണ്ടത് പറയണം.

ഒരു ആണിന്റെ കൂടെയുള്ള ഫോട്ടോ ഇട്ട് ഒരു ബര്‍ത്ഡേ വിഷ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ടാഗ് ചെയ്താല്‍ ഉടനെ അയാളുമായി ബന്ധമുണ്ടെന്നോ വിവാഹം ചെയ്യാന്‍ പോവുകയാണെന്നോ അല്ല അതിന് അര്‍ത്ഥം.

അത് കൂടാതെ എന്റെ സഹോദരിയെപ്പോലെ കാണുന്ന ഒരു വ്യക്തിയുടെ കൂടെ ഗൃഹലക്ഷ്മിയില്‍ കവര്‍ പേജ് വന്നപ്പോള്‍ അതില്‍ എല്ലാവരും ചോദിക്കുന്നത് നിങ്ങള്‍ ഇനി വിവാഹം കഴിക്കുമോയെന്നാണ്. വിവാഹം കഴിക്കുന്നതിനെപ്പറ്റി ഞങ്ങള്‍ രണ്ട് പേരും ഞങ്ങളുടെ നിലപാടാണ് പറഞ്ഞത്. രഞ്ജിനി വ്യക്തമാക്കി.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?