'തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് 16 വര്‍ഷമായി..:'; കാരണം പറഞ്ഞ് ജാഫര്‍ ഇടുക്കി

തിയേറ്ററില്‍ പോയി സിനിമ കാണാറില്ലെന്ന് നടന്‍ ജാഫര്‍ ഇടുക്കി. പതിനാറ് വര്‍ഷമായി താന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട് എന്നാണ് ജാഫര്‍ ഇടുക്കി മാധ്യമം ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. തന്റെ സിനിമകള്‍ ഒട്ടും കാണാറില്ലെന്നും താരം പറയുന്നു.

തിയേറ്ററില്‍ പോയി സിനിമ കാണാറില്ല. പത്തുപതിനാറ് കൊല്ലമായിക്കാണും തിയേറ്ററില്‍ പോയിട്ട്. അതിനു പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകള്‍ ഉണ്ട്. ഇടുക്കിയില്‍ ഉണ്ടായിരുന്നപ്പോള്‍ തന്റെ ഒരു അനിയത്തിക്കുട്ടിയും അവളുടെ ജ്യേഷ്ഠനുമൊക്കെ കൂടി ഞായറാഴ്ച മാറ്റിനിക്ക് ഇടുക്കി ഗ്രീന്‍ലാന്‍ഡ് തിയറ്ററില്‍ സിനിമക്ക് പോകുമായിരുന്നു.

വിവാഹമൊക്കെ കഴിഞ്ഞ് കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആ കുട്ടി മരിച്ചു. അതില്‍ പിന്നെ തിയേറ്ററില്‍ പോകുന്നത് ഒഴിവാക്കി. ടിവിയില്‍ മനസില്‍ പതിഞ്ഞ പഴയ സിനിമകള്‍ വന്നാല്‍ കാണും. തന്റെ സിനിമകള്‍ ഒട്ടും കാണാറില്ല. പിന്നെയുള്ള ഹോബി ടിവിയില്‍ ന്യൂസ് കാണലാണ് എന്നാണ് ജാഫര്‍ ഇടുക്കി പറയുന്നത്.

അതേസമയം, ചുരുളി ആണ് ജാഫര്‍ ഇടുക്കിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. അജഗജാന്തരം, പത്തൊമ്പതാം നൂറ്റാണ്ട്, ഭീഷ്മപര്‍വ്വം എന്നീ സിനിമകളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ