അതെന്റെ നക്ഷത്രത്തിന്റെ പ്രത്യേകതയാണ്, അല്ലാതെ ഞാനൊന്നും ചെയ്തിട്ടല്ല : ലെന

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ലെന. താരം എഴുതിയ ഒരു പുസ്തകവുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചാ വിഷയമായി മാറിയത്. ലെനയെ കുറിച്ച് നടിയുടെ അച്ഛനും അമ്മയും പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും ലെനയെ കുറിച്ച് സംസാരിച്ചത്. ചെറുപ്പം മുതലേ എല്ലാ കാര്യങ്ങൾക്കും ലെനയ്ക്ക് കുരുത്തക്കേട് അല്ല, സംശയങ്ങൾ ആയിരുന്നുവെന്നും അത് എന്താണ് അങ്ങനെ, എന്തുകൊണ്ടാണ് ഇങ്ങനെ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും എന്നാണ് അമ്മ പറഞ്ഞത്.

ഇത്തരം ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തുന്ന വിധം മകൾ ഒരു പുസ്തകം എഴുതിയതിൽ അഭിമാനമുണ്ട് എന്നാണ് ലെനയുടെ അച്ഛൻ പറഞ്ഞത്. ചെറുപ്പം മുതലേ സ്വന്തം കാര്യത്തിന് മറ്റുള്ളവരെ ആശ്രയിക്കാത്ത പ്രകൃതമാണ് ലെനയുടേത് എന്നും മാതാപിതാക്കൾ പറഞ്ഞു. കോളേജ് അഡ്മിഷൻ എടുത്ത ശേഷമാണ് ഞങ്ങൾ പോലും അറിഞ്ഞത് എന്നും അമ്മ പറഞ്ഞു.

രണ്ട് മൂന്ന് വയസുള്ളപ്പോൾ ബേബി ക്ലാസിനു പോകാൻ ബാഗും പുസ്തകവുമൊക്കെ എടുത്ത് സ്വയം തയ്യാറായി നിൽക്കാറുണ്ടെന്നും ലെനയുടെ അച്ഛൻ പറയുന്നു. മറ്റ് കുട്ടികൾ കരയുമ്പോൾ തന്റെ കര്‍ച്ചീഫ് കൊണ്ട് അവരുടെ മൂക്ക് തുടച്ചു കൊടുത്ത് കരയണ്ട, ഞാൻ ഇവിടെയുണ്ട്… ഞാൻ കരയുന്നില്ലല്ലോ എന്നൊക്കെ ലെന പറയുമായിരുന്നു എന്നും അച്ഛനും അമ്മയും പറഞ്ഞു.

Read more

എന്നാൽ ശരിക്കും അത് ശെരിക്കും തന്റെ നക്ഷത്രത്തിന്റെ പ്രത്യേകതയാണ് എന്നാണ് ലെന പറയുന്നത്. തനിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ പ്രാപ്തരായിരിക്കും മകം നക്ഷത്രത്തിൽ പിറന്നവർ അതുകൊണ്ടാണ് താൻ ഇങ്ങനെ എന്നും ലെന പറഞ്ഞു. ‘ജീവിതത്തിന്റെ തീരുമാനം എടുക്കേണ്ടത് അതിന്റെ ഉത്തരവാദിത്തം നമ്മൾക്ക് തന്നെയാണെന്ന് അച്ഛനും അമ്മയും ആദ്യമേ പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രശ്‌നം വന്നാല്‍ ഞങ്ങള്‍ കൂടെയുണ്ട് എന്ന ധൈര്യവും അവർ തന്നിരുന്നു’ ലെന പറഞ്ഞു.