അവാര്‍ഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല, പലതും അറിവില്ലായ്മ കൊണ്ട് പറയുന്നതാണെന്ന് സുന്ദര്‍ ദാസ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ ദാസ്. കുറുപ്പ് എന്ന സിനിമ ജൂറി കണ്ടില്ല എന്നത് വാസ്തവ വിരുദ്ധമാണെന്നും അവാര്‍ഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സുന്ദര്‍ ദാസ് പറഞ്ഞു.

‘കുറുപ്പ് എന്ന ചിത്രം മാത്രമല്ലല്ലോ ജൂറിയുടെ മുന്നില്‍ വന്നത്. ഇത്തവണ 142 സിനിമകളാണ് ജൂറിയുടെ മുന്നില്‍ വന്നത്. അതില്‍ ഒന്നുരണ്ട് സിനിമകള്‍ മാത്രം ജൂറി കണ്ടില്ല എന്ന് പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ഉറപ്പായും കുറുപ്പ് ജൂറി കണ്ടിട്ടുണ്ട്.’

‘അഞ്ചു ദിവസങ്ങള്‍ കൊണ്ട് ഇത്രയും സിനിമ കണ്ടു എന്നൊക്കെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്. 27നു സ്‌ക്രീനിംഗ് തുടങ്ങിട്ട് പതിമൂന്നാം തീയതി വരെ സ്‌ക്രീന്‍ ചെയ്ത് രണ്ടു സബ് കമ്മറ്റികളാണ് സിനിമ കണ്ടത്. ഒരു ദിവസം നാലും അഞ്ചും സിനിമകളാണ് കാണുന്നത്. അതില്‍ കൂടുതല്‍ സിനിമ ഒരാള്‍ക്ക് കാണാന്‍ കഴിയില്ല.’

‘ഈ സിനിമകള്‍ എല്ലാം സബ് കമ്മിറ്റി കണ്ട് അതില്‍ നിന്നും സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഫൈനല്‍ ജൂറിയിലേയ്ക്ക് അയയ്ക്കുന്നത്. അതിനു ശേഷാണ് ഫൈനല്‍ ജൂറി കണ്ട് മികച്ചവ തിരഞ്ഞെടുക്കുന്നത്. എന്റെ സിനിമ എനിക്ക് വലുതാണ് അതിനു അവാര്‍ഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല. അവാര്‍ഡ് കമ്മിറ്റിയിലേക്ക് സിനിമ അയക്കുന്നവര്‍ക്കെല്ലാം അവരുടെ സിനിമ വലുതാണ്’ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുന്ദര്‍ ദാസ് പറഞ്ഞു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം