'വിവാഹത്തിന് താല്പര്യമില്ലാഞ്ഞിട്ടല്ല, പേടിയാണ്, ചേച്ചി വിവാഹം കാരണം സഫര്‍ ചെയ്ത ആളാണ്'

വിവാഹ സ്വപ്‌നങ്ങളെ കുറിച്ച് മനസ് തുറന്ന് ഗായികയും മോഡലുമായ അഭിരാമി സുരേഷ്. വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഉള്ളില്‍ പേടിയാണെന്നും എന്നിരുന്നാലും തന്നെ മനസിലാക്കി സഹിക്കാന്‍ കഴിയുന്ന ഒരാള്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഭിരാമി ജനം ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ ഇപ്പോള്‍ അതിലേക്ക് എത്തിയിട്ടില്ല. എന്റെ എക്‌സ്ട്രീം ക്യാരക്റ്റര്‍ സഹിക്കാന്‍ ഉള്ള ഒരാള്‍ വരണം. അതിപ്പോള്‍ സമയം എടുത്തിട്ടായാലും വരട്ടെ എന്ന നിലപാടാണ്. പിന്നെ സത്യത്തില്‍ വിവാഹം കഴിക്കാന്‍ പേടിയാണ്. ഒരു വിവാഹം കഴിച്ചിട്ട് ഇത്രയും കാലമായി സഫര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരാളാണ് ചേച്ചി.’

‘ഒരു വിവാഹത്തിലേക്ക് കടക്കുക എന്നുള്ളത് ഒരുപാട് ആലോചിച്ചെടുക്കേണ്ട തീരുമാനം ആണ്. എന്നെ മനസിലാക്കി, സഹിക്കാന്‍ കഴിയുന്ന ഒരാള്‍ വരുമെന്നാണ് വിശ്വാസം. ലേറ്റായി നടന്നാലും ലേറ്റസ്റ്റ് ആയി വരും എന്നാണ് വിശ്വാസം. അതല്ലാതെ വിവാഹത്തിന് താല്പര്യമില്ലാഞ്ഞിട്ടല്ല. പേടിയാണ്’,

‘ചേച്ചിയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എന്ന് ഞാന്‍ പറയില്ല. അതുകണ്ടിട്ടുള്ള ആള്‍ക്കാരുടെ ആറ്റിട്യൂഡ് കണ്ട് ഒരുപക്ഷേ അതൊക്കെ ഇന്‍ഫ്‌ലുവെന്‍സ് ചെയ്തു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്’ അഭിരാമി സുരേഷ് പറഞ്ഞു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍