മലയാളത്തില്‍ തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ നിറവയറുമായി ഡാൻസ് ചെയ്യുന്ന അമലയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
ടൈം ടു സിങ് “ബേബി കം ഡൌൺ കം ഡൌൺ” എന്ന ക്യാപ്ഷനോടെയാണ് നടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടൊപ്പം പാട്ടുമുണ്ട്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
View this post on Instagram
കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു നടിയുടെ വിവാഹം. 2024 ജനുവരി മാസത്തിൽ താൻ ഗർഭിണിയാണെന്ന വാർത്തയും അമല പങ്കുവെച്ചു. വിവാഹത്തിന് മുമ്പേ അമല ഗർഭിണിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
അമലയുടെ ഒന്നിലേറെ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലെവൽ ക്രോസ് ആണ് റിലീസിന് ഒരുങ്ങുന്ന സിനിമ. ആടുജീവിതമാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.