ഇപ്പോള്‍ അത് മണ്ടത്തരമാണെന്ന് തോന്നുന്നു, പക്ഷേ ആ കടപ്പാട് ബാബു ആന്റണിയോട് ഇപ്പോഴുമുണ്ട്: ചാര്‍മിള

മലയാളസിനിമയില്‍ വലിയ വാര്‍ത്തയായ പ്രണയമായിരുന്നു ബാബു ആന്റണിയുടെയും ചാര്‍മ്മിളയുടേയും. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. കൈരളി ടി.വിയിലെ ജെ. ബി ജംഗ്ഷന്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അവര്‍ ബാബു ആന്റണിയുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും പറഞ്ഞത്. ബാബു ആന്റണിയോട് തനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല.

. തന്റെ പത്തൊന്‍പതാം വയസ്സിലാണ് അദ്ദേഹത്തോട് പ്രണയം തോന്നുന്നതും ഒന്നിച്ചതും. എന്നാല്‍ പിന്നീട് അദ്ദേഹം അച്ഛനെ കാണാന്‍ വേണ്ടി അമേരിക്കയ്ക്ക് പോയി. പിന്നീട് അദ്ദേഹം തിരിച്ച് വരാതെ വന്നപ്പോഴാണ് താന്‍ അത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത് ഒരു മണ്ടത്തരമായി തോന്നാറുണ്ടെന്നും അവര്‍ പറഞ്ഞു. ഒരു പക്ഷേ താന്‍ കാത്തിരുന്നെങ്കില്‍ സംസാരിച്ച് പ്രശ്‌നങ്ങള്‍ തീര്‍ക്കാമായിരുന്നു. പക്ഷെ അത് നടന്നില്ലെന്നും അവര്‍ പറഞ്ഞു. ബാബു ആന്റണിയോട് തനിക്ക് ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല. തന്റെ അച്ഛനു ഹൃദയാഘാതം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്.

അച്ഛന് അസുഖം വന്നപ്പോള്‍ ബാബുവിന് അതു കണ്ടില്ലെന്ന് നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ അതു ചെയ്തില്ല. ആ കടപ്പാട് ബാബു ആന്റണിയോടു തനിക്ക് ഇന്നുമുണ്ടെന്ന് അവര്‍ പറയുന്നു. അന്ന് പിരിഞ്ഞതിന് ശേഷം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ മീറ്റിംങ്ങിലാണ് പിന്നീട് കണ്ട് മുട്ടിയതെന്നും ചാര്‍മ്മി ള പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ