അത് കുറച്ചു സങ്കീര്‍ണമായിരുന്നു, അതാണ് നിങ്ങളെ കാണാന്‍ കഴിയാതിരുന്നത്; തനിക്ക് സംഭവിച്ചത് തുറന്നുപറഞ്ഞ് സീമ ജി. നായര്‍

സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താരമാണ് സീമ ജി നായര്‍. എന്നാല്‍ കുറച്ച് നാളുകളായി ഒരു കാര്യങ്ങളും അവര്‍ പേജിലൂടെ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ സംഭവിച്ചതെന്താണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സീമ. നടിയുടെ വാക്കുകള്‍ ഇങ്ങനെ

ഞാന്‍ നിങ്ങളുടെ മുന്നിലേക്ക് വന്നിട്ട് ഒരുപാട് ദിവസങ്ങളായി. എനിക്കെന്തു പറ്റിയെന്ന് കുറെ പേര്‍ അന്വേഷിച്ചു. ഒന്നര മാസം മുമ്പ് എന്റെ പേജ് ആരോ ഹാക്ക് ചെയ്തിരുന്നു. ആര് ഹാക്ക് ചെയ്‌തെന്നോ എന്തിനു ഹാക്ക് ചെയ്‌തെന്നോ അറിയില്ല. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് എന്ത് നേടിയെന്നും അറിയില്ല.

പേജ് തിരിച്ച് പിടിക്കാന്‍ പല വഴികളും നോക്കി. സാധാരണ പോലെയുള്ള ഹാക്കിങ് അല്ലായിരുന്നു. അതുകൊണ്ടു തന്നെ കുറച്ചു സങ്കീര്‍ണ്ണമായിരുന്നു തിരിച്ചു പിടിക്കാന്‍. മനസ്സ് ആകെ വിഷമത്തിലൂടെ പോയ ദിവസങ്ങള്‍ ആയിരുന്നു . ഇതിനിടിയില്‍ പല വിശേഷങ്ങളും ഉണ്ടായി അതൊന്നും നിങ്ങളുമായി പങ്കുവെക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഞാന്‍ കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ പോയി തൊഴുതിറങ്ങുമ്പോള്‍ നമ്മുടെ പേജ് ശരിയായി വരുന്നുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വന്നു. സത്യത്തില്‍ ഞാന്‍ ആദ്യം വിശ്വസിച്ചില്ല, ഇന്ന് വീണ്ടും ഭഗവാനെ പോയി കണ്ടു. ഉത്രാട കുല സമര്‍പ്പണവും കഴിഞ്ഞിറങ്ങുമ്പോള്‍ വീണ്ടും ഫോണ്‍ വന്നു ഇപ്പോള്‍ നമുക്ക് ഒരു പോസ്റ്റിടാമെന്ന് പറഞ്ഞു കൊണ്ട്. ഗുരുവായൂരപ്പന്‍ എപ്പോഴും എന്റടത്തു ഇങ്ങനെയാണ്.

കുറേ ദുഃഖം തന്നതിന് ശേഷം കുറച്ചു സന്തോഷം തരും. കള്ളക്കണ്ണന്‍ എന്നല്ലേ പറയുന്നേ, ഓരോരോ പരീക്ഷണങ്ങള്‍. തന്റെ പേജ് തിരിച്ച് തന്നയാളോടുള്ള നന്ദി എത്ര പറഞ്ഞാലും മനസിലാവില്ലെന്നും സീമ പറയുന്നു.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം