'ഒരു ഏഷ്യാനെറ്റ് അവാർഡെങ്കിലും കിട്ടിയാൽ മതിയെന്നായിരുന്നു; ഇത് കൂട്ടായ്മയുടെ വിജയം': ജൂഡ് ആന്റണി ജോസഫ്

മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാർ അവാർഡിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മലയാളത്തിൽ നിന്നുള്ള ‘2018 എവരിവൺ ഈസ് എ ഹീറോ’ തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയും പ്രതീക്ഷയോടെയുമാണ് ഓരോ മലയാളികളും നോക്കി കാണുന്നത്.

2018 എന്ന വർഷം മലയാളികൾ എപ്പോഴും ഓർമ്മിക്കുന്നത് പ്രളയം എന്ന ദുരന്തത്തിന്റെ പേരിലാണ്. നിർത്താതെയുള്ള മഴ എല്ലാ മലയാളികളുടെയും സമാധാനമാണ് ഇല്ലാതെയാക്കിയത്.  അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ടൊവിനോ തോമസ്, ആസിഫ് അലി, ലാൽ, വിനീത് ശ്രീനിവാസൻ, നരേൻ, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സിനിമയാണ് ‘2018’. ഈ വർഷത്തെ ഓസ്കാർ അവാർഡിലേക്ക് തന്റെ സിനിമയായ ‘2018’ തിരഞ്ഞെടുക്കപ്പെട്ടതിനെ പറ്റി സംസാരിച്ച ജൂഡ് പറഞ്ഞത് ഇങ്ങനെയാണ്:

“ഒരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. നമുക്കൊരു ഏഷ്യനെറ്റ് അവാർഡെങ്കിലും കിട്ടിയാൽ മതി വിചാരിച്ച ആളാണ് ഞാൻ. അവാർഡിനേക്കാളും ഇതിൽ വർക്ക് ചെയ്ത എല്ലാവർക്കും ഓർത്തുവെക്കാവുന്ന, അഭിമാനിക്കാവുന്ന ഒരു കാലഘട്ടമായിരുന്നു ഞങ്ങൾ ഒരുമിച്ച് ഈ സിനിമ ചെയ്തത്. അതിനെ കുറിച്ചാണ് ഞങ്ങൾക്ക് ഏറെ സന്തോഷമുള്ളത്. വാർത്ത അറിഞ്ഞത് മുതൽ എന്ത് ചെയ്യണമെന്നറിയാതെ സന്തോഷിച്ച് ഇരിക്കുകയാണ്. ഇത് വലിയൊരു കൂട്ടായ്മയുടെ വിജയമാണ്” ജൂഡ് പറഞ്ഞു

മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജൂഡ് ആന്റണി ജോസഫ് തുടർന്ന് പറഞ്ഞത് ഇങ്ങനെയാണ്: “മലയാളികളുടെ കൂട്ടായ്മയുടെ വിജയമായിരുന്നു 2018 എന്ന വർഷം. നാം എല്ലാവരും ഒരുമിച്ച് ഒരുമിച്ച് വെള്ളപ്പൊക്കത്തെ നേരിട്ടതുപോലെ അത്രയും എഫർട്ട് ഇട്ടിട്ടാണ് ഞങ്ങൾ സിനിമയെടുത്തത്. സിനിമ ഇൻഡസ്ട്രി ഹിറ്റ് ആയപ്പോൾ തന്നെ ഞങ്ങൾ ഹാപ്പിയായിരുന്നു. അതിന്റെ കൂടെ ദൈവം ഇങ്ങനെയൊരു അനുഗ്രഹവും കൂടി തന്നു. ദുരവസ്ഥകൾ എല്ലാ നാട്ടിലും ഉണ്ടാവുന്നതാണ്. അതൊരു ലോക ശ്രദ്ധ കിട്ടാൻ തക്ക വിഷയമാണെന്ന് തോന്നുന്നു. അതുകൊണ്ടായിരിക്കാം സിനിമയ്ക്ക് ഇങ്ങനെയൊരു യോഗ്യത കിട്ടിയത്.” ജൂഡ് തന്റെ വാക്കുകൾ അവസാനിപ്പിച്ചു .

2018 ലെ കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കിയൊരുക്കിയ ചിത്രം മെയ് അഞ്ചിനാണ് തിയറ്ററുകളിലെത്തിയത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന ചിത്രം കൂടിയായി ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ മാറിയിരുന്നു. കൂടാതെ ഇരുന്നൂറ് കോടി ക്ലബ്ബിലെത്തുന്ന മലയാള ചിത്രവും 2018 തന്നെ ആയിരുന്നു

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?