ആ മരണവിവരം അറിയുമ്പോഴേക്കും നാല് ദിവസമായിരുന്നു; അച്ഛനോട് ദേഷ്യം തോന്നിയ അനുഭവം പങ്കുവെച്ച് ദേവി ചന്ദന

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ് ദേവി ചന്ദന. ഇപ്പോഴിതാ തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍. തന്റെ അച്ഛനോട് ദേഷ്യം തോന്നാനിടയായ ഒരു സംഭവമാണ് ദേവി പങ്കുവെച്ചിരിക്കുന്നത്.

അമ്മ അസോസിയേഷന്റെ പരിപാടിയുടെ റിഹേഴ്സല്‍ നടക്കുകയാണ്. എനിക്കൊപ്പം വന്നത് അച്ഛനാണ്. റിഹേഴ്സല്‍ നടന്നുകൊണ്ടിരിക്കെ അച്ഛന്‍ എന്നോട് പറഞ്ഞു, അത്യാവശ്യമായി വീട്ടിലേക്ക് ഒന്ന് പോകുകയാണ്.. നിനക്ക് ഇവിടെ കിഷോറിന്റെ അമ്മയും അച്ഛനും വരും എന്ന്.

അതെന്തിനാണ് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, കൊച്ചച്ഛന് സുഖമില്ല, ഡോക്ടറെ കാണാന്‍ കൂടെ പോകണം എന്ന് പറഞ്ഞു. അച്ഛന് സഹോദരങ്ങളായി ഏഴ് പേരുണ്ട്. എല്ലാവരും തമ്മില്‍ നല്ല ബന്ധമാണ്. അവര്‍ക്കാര്‍ക്കെങ്കിലും ഒപ്പം പോയാല്‍ പോരെ എന്നൊക്കെ ഞാന്‍ ചിന്തിച്ചു. പക്ഷെ അച്ഛന്‍ പോയി. പ്രോഗ്രാമിന്റെ ദിവസം അമ്മ വന്നു.

അത് കഴിഞ്ഞ് പിറ്റേ ദിവസം എനിക്ക് പ്രസാദേട്ടന്റെ പ്രോഗ്രാമുണ്ട്. എന്നെ അവിടേക്കും കൊണ്ടു പോയി. ഇതെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോളാണ് കൊച്ചച്ഛന്‍ മരിച്ചു എന്ന് അറിയുന്നത്. ആ മരണ വിവരം ഞാന്‍ അറിയുമ്പോഴേക്കും നാല് ദിവസമായി. എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് വന്നത്. എന്നോട് എന്തുകൊണ്ട് ഇതൊന്നും പറഞ്ഞില്ല. ഞാന്‍ ഇത്രയും ദിവസം ചിരിച്ച് ഉല്ലസിക്കുകയായിരുന്നില്ലേ. ഒരുപക്ഷെ എന്നോട് പറഞ്ഞാല്‍ ഞാന്‍ പ്രോഗ്രാം ചെയ്യാതെ ആവുമോ, അത് മൊത്തം ടീമിനെയും ബാധിയ്ക്കുമോ എന്നൊക്കെ അറിയാവുന്നത് കൊണ്ടാവാം അച്ഛന്‍ പറയാതിരുന്നത്. പക്ഷെ എനിക്ക് അപ്പോള്‍ അച്ഛനോട് ദേഷ്യമാണ് തോന്നിയത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം