ആലിയ ഭട്ട്, ഷെഫാലി ഷാ, വിജയ് വര്‍മ്മ, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ നെറ്റ്ഫ്‌ലിക്‌സ് ചിത്രം ‘ഡാര്‍ലിംഗ്‌സ്’ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. നെറ്റ്ഫ്‌ലിക്‌സില്‍ ഇന്ത്യന്‍ സിനിമകളുടെ ടോപ് ടെന്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് ചിത്രം.
ഇപ്പോഴിതാ സിനിമയില്‍ തനിക്ക് ലഭിച്ച രംഗങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ബോളിവുഡ് താരം ഷെഫാലി ഷാ. ചിത്രത്തില്‍ റോഷന്‍ മാത്യു അവതരിപ്പിച്ച സുല്‍ഫിയെ ചുംബിക്കുന്ന രംഗം വളരെ അവിചാരിതമായിരുന്നു എന്നാണ് താരം പറയുന്നത്.
സിനിമയുടെ സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അതിലെ രണ്ട് സീനുകളാണ് ആശ്ചര്യപ്പെടുത്തിയത്. ഒന്ന് ഷംഷു സുല്‍ഫിയെ ചുംബിക്കുന്നത്. മറ്റൊന്ന് ഷംഷുവിന്റെ പഴയ കാലം പറയുന്നത്. മധുരതരവും അതിലോലവുമായ നിമിഷമായിരുന്നു അത്. ചിത്രത്തിലെ സാഹചര്യം അതായിരുന്നുവെങ്കിലും കഥാപാത്രം ചെയ്ത രീതി എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
സീനിന്റെ സ്വാഭാവികതയ്ക്ക് വേണ്ടി ആ രംഗത്തിന് കുറച്ച് ടേക്കുകള്‍ ആവശ്യമായി വന്നു. അതില്‍ ചിലത് രസകരമായിരുന്നു. ഞങ്ങള്‍ ചെയ്ത ഒരു ഷോട്ടില്‍, സുല്‍ഫിയെ ചുംബിക്കാന്‍ ഓടിയെത്തിയപ്പോഴേക്കും എന്റെ കയ്യിലുണ്ടായിരുന്ന ബാഗ് എന്റെ മുഖത്ത് തട്ടുകയും ഞങ്ങള്‍ ഇരുവരും ബാഗില്‍ ചുംബിക്കുകയും ചെയ്തു.ആ രംഗം സിനിമയില്‍ ഇത്ര രസമായി അവതരിപ്പിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.’ ഷിഫാലി കൂട്ടിച്ചേര്‍ത്തു.