Connect with us

CELEBRITY TALK

സഹകരിച്ചാലും പ്രതികരിച്ചാലും അവര്‍ ഭാവി നശിപ്പിക്കും ,കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി വെളിപ്പെടുത്തലുകളുമായി ഇല്ല്യാന

, 5:34 pm

സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെപ്പറ്റി മുമ്പ് തന്നെ വെളിപ്പെടുത്തി രംഗത്തുവന്ന നടിയാണ് ഇല്ല്യാന ഇപ്പോഴിതാ ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിന്റെ യഥാര്‍ത്ഥ മുഖത്തെ പറ്റി ഇല്ല്യാന പറയുന്നു. സഹകരിച്ചാലും പ്രതികരിച്ചാലും നടിമാരുടെ ഭാവിയ്ക്ക് ദോഷം വരുത്തുകയാണ് ബോളിവുഡിലെ ചില വമ്പന്‍മാര്‍ ചെയ്യുന്നതെന്ന് നടി പറഞ്ഞു.

കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് സൗത്തില്‍ നിന്നുള്ള ഒരു ജൂനിയര്‍ ആര്‍ടിസ്റ്റിനോട് ഒരു വലിയ നിര്‍മ്മാതാവ് ഇ ത്തരത്തില്‍ മോശമായി പെരുമാറി. ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ എന്നോടു ചോദിച്ചു. എന്നാല്‍ ഇതില്‍ എനിക്ക് ഒന്നും പറയാനില്ലെന്നും ഇതില്‍ നിന്റെ അഭിപ്രായമാണ് വലുതെന്നും ആര്‍ക്കും നിന്നെ നിര്‍ബന്ധിക്കാനാവില്ലെന്നുമായിരുന്നു ഞാന്‍ മറുപടി നല്‍കിയതെന്ന് ഇല്യാന വ്യക്തമാക്കി.

ഇത്തരം കാസ്റ്റിങ് കൗച്ച് പരിപാടികള്‍ക്കെതിരെ വലിയൊരു താരനിര തന്നെ രംഗത്തെത്തിയാല്‍ അതിന് വലിയ രീതിയില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ അവര്‍ക്കൊന്നും ഒരു മോശം വശമുണ്ടെന്ന് അംഗീകരിക്കാന്‍ പലര്‍ക്കും കഴിയില്ല. അവരുടെ ശബ്ദം ഉയരും. അതുകൊണ്ട് തന്നെ പലരും പലതും തുറന്നുപറയാന്‍ ആഗ്രഹിക്കില്ല.

സിനിമയില്‍ അവസരം തേടി പോകുന്നവരെ ചിലര്‍ കിടക്കപങ്കിടാന്‍ ക്ഷണിക്കും. ഒരുപക്ഷേ ചിലര്‍ അതിന് തയ്യാറാകും. എന്നാല്‍ അഞ്ച് ദിവസം കഴിഞ്ഞ് അതേ നിര്‍മ്മാതാവിനടുത്ത് അവസരത്തിനായി അവള്‍ പോയാല്‍ അയാള്‍ അവളെ കണ്ടതായി പോലും നടിക്കില്ല. സിനിമയിലെ വലിയവര്‍ ചെറിയവര്‍ക്ക് അവസരങ്ങള്‍ നല്‍കുമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍- ഇല്യാന കൂട്ടിച്ചേര്‍ത്തു.