'ചായക്കടക്കാരന്‍ എങ്ങനെ വലിയ ആളാകുന്നു, അതുപോലെ തന്നെയാണ് ഇതും'; അവതാര്‍ പരാമര്‍ശം 'തള്ളല്ലെന്ന്' ഗോവിന്ദ

ജെയിംസ് കാമറൂണിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അവതാറിന് ആ പേര് നിര്‍ദ്ദേശിച്ചത് താനാണെന്നും അതില്‍ അഭിനയിക്കാന്‍ തനിക്ക് ക്ഷണമുണ്ടായിരുന്നെന്നും ബോളിവുഡ് നടന്‍ ഗോവിന്ദ് അടുത്തിടെ ഒരു ചാറ്റ് ഷോയില്‍ പറഞ്ഞത് വാര്‍ത്തയായിരുന്നു. 410 ദിവസവും ശരീരത്ത് നിറം പൂശി അഭിനയിക്കണമെന്നതാണ് അവതാറില്‍ നിന്ന് പിന്മാറിയതിന് ഗോവിന്ദ കാരണം പറഞ്ഞത്. ഇതിന് പിന്നാലെ ഗോവിന്ദയെ പരിഹസിച്ച് ട്രോളുകള്‍ തലപൊക്കിയിരുന്നു. ഇപ്പോഴിതാ തന്റെ അവതാര്‍ പരമാര്‍ശം “തള്ളല്ലെന്നും”, വിശ്വസിച്ചില്ലെങ്കിലും പരിഹസിക്കരുതെന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഗോവിന്ദ.

“എന്നെ പോലൊരൊള്‍ കാമറൂണിന്റെ ചിത്രം നിരസിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ അമ്പരക്കും.ആളുകളുടെ ചിന്തയെ ബഹുമാനിക്കുന്നു. അവര്‍ക്ക് അഭിപ്രായവും പറയാം.എന്നാല്‍ എനിക്ക് അതിന് അര്‍ഹതയില്ലെന്ന പോലെയാണ് ചിലരുടെ സംസാരം. ചായക്കടക്കാരന്‍ എങ്ങനെ വലിയ ആളാകുന്നു, ടിവി താരങ്ങള്‍ എങ്ങനെ സിനിമയിലെത്തുന്നു. അതുപോലെ തന്നെയാണ് ഇവിടെയും. നിങ്ങള്‍ക്ക് വിശ്വാസമില്ലെങ്കില്‍ വേണ്ട. എന്നാല്‍ ഇതുപോലെയുള്ള പരിഹാസങ്ങള്‍ ഒഴിവാക്കണം.” ഗോവിന്ദ പറഞ്ഞു.

അവതാര്‍ പരാമര്‍ശത്തിന് പിന്നാലെ ഗോവിന്ദയ്ക്ക് മാനസിക പ്രശ്‌നമാണെന്ന് പറഞ്ഞ് സുഹൃത്തും രംഗത്തെത്തിയിരുന്നു. ഗോവിന്ദ ഇത്തരത്തില്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. വലിയ പ്രൊജക്റ്റുകള്‍ വേണ്ടെന്നുവെച്ചു എന്ന് അവകാശപ്പെടുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണ്. ഗോവിന്ദയ്ക്ക് കൗണ്‍സിലിംഗ് നല്‍കണമെന്നുമാണ് സുഹൃത്ത് പറഞ്ഞത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി