എല്ലാവരും അദ്ദേഹത്തെ തലൈവര്‍ എന്ന് വിളിക്കുന്നതിന് കാരണം ഇതാണ്..; ജാക്കി ഷ്രോഫ് പറയുന്നു

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലര്‍’. മോഹന്‍ലാല്‍-രജനി കോമ്പോ അടക്കം സിനിമയ്ക്കായി കാത്തിരിക്കാന്‍ ഒരുപാട് കാരണങ്ങളുണ്ട്. സ്റ്റൈല്‍മന്നനെ കുറിച്ച് ജാക്കി ഷ്രോഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്.

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും രജനി സൂപ്പര്‍സ്റ്റാര്‍ ആണെന്നാണ് ജാക്കി ഷ്രോഫ് പറയുന്നത്. അങ്ങനെ പറയാനുള്ള കാരണത്തെ കുറിച്ചും നടന്‍ വിശദീകരിക്കുന്നുണ്ട്. ”ഒരു ദിവസം സിനിമയുടെ ഷൂട്ട് തീര്‍ത്ത് പോകാനായി രജനി സാര്‍ കാറിനടുത്തേയ്ക്ക് നീങ്ങി.”

”അദ്ദേഹത്തെ കാണാന്‍ അവിടെ ഒരു ജനക്കൂട്ടം കാത്ത് നില്‍പ്പുണ്ട്. എന്നോട് യാത്ര പറഞ്ഞില്ലെന്ന് മനസ്സിലാക്കിയ രജനീ സാര്‍ ജനക്കൂട്ടത്തിനിടയിലൂടെ വീണ്ടും സെറ്റിലേക്ക് തിരികെ വന്നു. ജാക്കി എവിടെയാണെന്ന് ചോദിച്ച് കൊണ്ടാണ് അദ്ദേഹം എന്റെ അടുത്തേക്ക് വന്നത്.”

”ഞാന്‍ ഷൂട്ടിലാണെന്ന് മനസിലാക്കിയ അദ്ദേഹം എന്നോട് യാത്ര പറയണമെന്നും അതിനാണ് തിരികെ വന്നതെന്നും സഹപ്രവര്‍ത്തകനോട് പറഞ്ഞു. ഇത്രയധികം മറ്റുള്ളവരെ പരിഗണിക്കുന്ന ഒരു വ്യക്തിയാണ് രജനികാന്ത്. ഇതുകൊണ്ടാണ് അദ്ദേഹത്തെ എല്ലാവരും തലൈവര്‍ എന്ന് വിളിക്കുന്നത്.”

”ലോകത്തിലെ ഏറ്റവും വിനയാന്വിതനായ താരങ്ങളിലൊരാളാണ് അദ്ദേഹം” എന്നാണ് ജാക്കി ഷ്രോഫ് പറയുന്നത്. ജയിലറില്‍ വില്ലന്‍ കഥാപാത്രമായാണ് ജാക്കി ഷ്രോഫ് വേഷമിടുന്നത്. 2014ല്‍ എത്തിയ ‘കൊച്ചടിയാന്‍’ ചിത്രത്തിന് ശേഷം ജാക്കി ഷ്രോഫും രജനികാന്തും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം