രണ്ട് സിനിമയില്‍ അഭിനയിച്ചു എന്ന് കരുതി സ്വന്തം നാടിനെയും നാട്ടുകാരെയും ഉപേക്ഷിക്കാനാവില്ല: തുറന്നുപറഞ്ഞ് ജാഫര്‍ ഇടുക്കി

മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ നടനാണ് ജാഫര്‍ ഇടുക്കി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ജന്മനാടിനെക്കുറിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ജാഫര്‍.

നടന്റെ വാക്കുകള്‍
‘പേരിനൊപ്പം ഇടുക്കി എന്ന് ചേര്‍ക്കുമ്പോള്‍ തന്നെ അറിയാമല്ലോ ഞാന്‍ എന്റെ നാടിന് എത്രമാത്രം വില കല്‍പിക്കുന്നു എന്ന്. എന്റെ പേരിനല്ല, ഇടുക്കിക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇടുക്കി ജാഫര്‍ എന്നാണ് ശരിക്ക് പേര്. ആള്‍ക്കാര്‍ വിളിച്ചും എഴുതിയും വന്നപ്പോള്‍ ജാഫര്‍ ഇടുക്കിയായി.

10 വര്‍ഷത്തോളമായി ഞാന്‍ ഇടുക്കിയില്‍നിന്ന് തൊടുപുഴയില്‍ വന്നിട്ട്. ഇപ്പോള്‍ ഉടുമ്പന്നൂര്‍ അമയപ്രയിലാണ് താമസം. എങ്കിലും ഇടക്കിടെ ഇടുക്കിക്ക് പോകും. മണിയാറന്‍കുടിയിലാണ് ജനിച്ചത്. അതിനടുത്ത് ലക്ഷംകവലയിലും താമസിച്ചു. 10 വര്‍ഷത്തോളം തടിയമ്പാട്ടും ചെറുതോണിയിലും വാഴത്തോപ്പിലുമൊക്കെ ഓട്ടോയോടിച്ചു. അതുകൊണ്ടുതന്നെ ഇടുക്കിയും അവിടുത്തെ ആളുകളുമായും നല്ല ബന്ധമുണ്ട്.

വഞ്ചിക്കവലിയിലെ എച്ച്.ആര്‍.സി ഹാളില്‍ നടന്ന യുവജന മേളയില്‍ ജ്യേഷ്ഠന്റെ ഷര്‍ട്ടുമിട്ട് മിമിക്രി അവതരിപ്പിച്ച എന്നെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച പാവപ്പെട്ട ജനങ്ങളെ നന്ദിയോടെ ഓര്‍ക്കുകയാണ്. ഇടുക്കി വിട്ട് എങ്ങും പോയിട്ടില്ല. സിനിമയില്‍ വന്നപ്പോള്‍ എറണാകുളത്ത് താമസിച്ചു കൂടേ എന്ന് പലരും ചോദിച്ചു. രണ്ട് സിനിമയില്‍ അഭിനയിച്ചു എന്ന് കരുതി സ്വന്തം നാടിനെയും നാട്ടുകാരെയും ഉപേക്ഷിക്കാനാവില്ല. എവിടെപ്പോയാലും ഇടുക്കിയെക്കുറിച്ച് കൂടുതല്‍ പറയാറുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ