നീ എന്തിനാണ് പേടിക്കുന്നത്, ആരെയാണ് പേടിക്കുന്നത്, പോയി ചെയ്യടാ കഴുതേ എന്ന് രഞ്ജിത് സാര്‍, ഞാന്‍ കിലുകിലാന്ന് വിറയ്ക്കുകയായിരുന്നു: ജാഫര്‍ ഇടുക്കി

സിനിമയില്‍ അഭിനയിക്കുമ്പോള്‍ പേടിയും ടെന്‍ഷനും അനുഭവിച്ച സന്ദര്‍ഭങ്ങള്‍ പങ്കുവെച്ച് നടന്‍ ജാഫര്‍ ഇടുക്കി. മമ്മൂട്ടിയുടെ കയ്യൊപ്പ് എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഭയം കൊണ്ട് തന്നെ അടി മുടി വിറയ്ക്കുകയായിരുന്നുവെന്ന് ജാഫര്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ജാഫറിന്റെ വാക്കുകള്‍

മമ്മൂക്കയുടെ കൂടെ കയ്യൊപ്പില്‍ അഭിനയിക്കുമ്പോള്‍ കിലുകിലാന്ന് വിറയായിരുന്നു. പേടിക്കേണ്ട ഒരാവശ്യവുമില്ല. പക്ഷേ അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയാണ്. മമ്മുക്ക ഇങ്ങനെ നിറഞ്ഞുനില്‍ക്കുകയല്ലേ. രഞ്ജിത് സാര്‍ ചെയ്യുന്ന പടമാണ്. സാറിനെ എനിക്ക് നേരത്തേ പരിചയമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ജര്‍മനിയില്‍ ഒരു പ്രോഗ്രാമിന് പോയിട്ടുണ്ട്. എന്നാലും വെറുതേ ഒരു പേടി. പക്ഷേ ആ പേടിയും വിറയും കഥാപാത്രത്തിന് ആവശ്യമായിരുന്നു. ഷൂട്ടിങ് തുടങ്ങിയതിന്റെ അടുത്ത ദിവസം മമ്മൂക്കയും രഞ്ജിത്ത സാറും കൂടി എന്നെ വിളിച്ചു, നിനക്ക് പേടിയുണ്ടോന്ന് ചോദിച്ചു.

എനിക്ക് നിങ്ങളെ പേടിയാണെന്ന് പറഞ്ഞു. നീ എന്തിനാണ് പേടിക്കുന്നത്. ആരെയാണ് പേടിക്കുന്നത്. പോയി ചെയ്യടാ കഴുതേ എന്ന് സ്‌നേഹത്തോടെ രഞ്ജിത് സാര്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ ഒരു ധൈര്യവും ആത്മവിശ്വാസവുമൊക്കെ തോന്നി. ആദ്യമുണ്ടായ വിറയല്‍ പെട്ടെന്ന് മാറാന്‍ പ്രധാന കാരണം മമ്മൂക്കയുടെ സഹായം കിട്ടിയതുകൊണ്ടാണ്.

കയ്യൊപ്പില്‍ മമ്മൂക്ക എന്നെ ഒരുപാട് സഹായിച്ചു. അഭിനയിക്കുമ്പോള്‍ സ്വീകരിക്കേണ്ട പലകാര്യങ്ങളും മമ്മൂക്ക പറഞ്ഞു തന്നു. അതൊക്കെ നന്മയുള്ളൊരു മനസ്സുള്ളതുകൊണ്ടല്ലേ. രണ്ട് പൊക്കം കുറഞ്ഞവമ്മാരെ (എന്നെയും ബിജുക്കുട്ടനെയും) രക്ഷപ്പെടുത്തണമെന്ന് മമ്മൂക്ക പറഞ്ഞതായി ഒരിക്കല്‍ ടിനി ടോം എന്നോട് പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ