രജനികാന്തിന്റെ ട്രേഡ് മാര്‍ക്ക് കൂളിംഗ് ഗ്ലാസ് തരുമോയെന്ന് ചോദിച്ചു, മറുപടി ഇതായിരുന്നു..: 'ജയിലര്‍' താരം ജാഫര്‍

500 കോടിയിലേക്ക് കുതിക്കുകയാണ് രജനികാന്ത് ചിത്രം ‘ജയിലര്‍’. 375.40 കോടിയാണ് ചിത്രത്തിന് ആദ്യ ആഴ്ച ലഭിച്ച കളക്ഷന്‍. ഇതോടെ തമിഴിലെ എക്കാലത്തെയും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി ജയിലര്‍ മാറുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ രജനികന്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്‍ ജാഫര്‍ സാദിഖ് ഇപ്പോള്‍.

ജയിലറില്‍ ശിവരാജ് കുമാര്‍ അവതരിപ്പിക്കുന്ന നരസിംഹ എന്ന കഥാപാത്രത്തിന്റെ സഹായായി എത്തുന്നത് ജാഫര്‍ എന്ന നടനാണ്. സിനിമിലെ നിര്‍ണായക സീനുകളില്‍ രജനികാന്തിനൊപ്പം ഗംഭീര പ്രകടനമാണ് ജാഫര്‍ നടത്തിയത്.

സിനിമയുടെ രാജസ്ഥാന്‍ ലൊക്കേഷനില്‍ വച്ച് രജനികാന്തിന്റെ ട്രേഡ് മാര്‍ക്കായ കൂളിംഗ് ഗ്ലാസ് ചോദിച്ചപ്പോഴുണ്ടായ അനുഭവമാണ് ജാഫര്‍ ഒരു അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുന്നത്. ജയിലറിലെ ഒരു ആക്ഷന്‍ സീനില്‍ രജനികാന്ത് ധരിച്ചിരുന്ന ഗ്ലാസ് കണ്ടപ്പോള്‍ ചോദിച്ചാലോ എന്ന് തോന്നി. ധൈര്യം സംഭരിച്ച് അവസാനം അദ്ദേഹത്തോട് തന്നെ ചോദിച്ചു. ‘ആ വച്ചിരിക്കുന്ന കണ്ണാടി എനിക്ക് തരുമോ?’ എന്ന് ചോദിച്ചു.

നൂറ് കിലോ മീറ്റര്‍ നീളമുള്ള റോഡില്‍ പൊരിവെയിലത്ത് കസേരയിലിരുന്ന് ബുക്ക് വായിക്കുമ്പോഴാണ് രജനികാന്തിനോട് കണ്ണാടി തരാമോ എന്ന ചോദ്യം വരുന്നത്. ഉടനടി തലൈവരുടെ മറുപടിയെത്തി. ‘ഞാന്‍ പ്രൊഡക്ഷനില്‍ ചോദിച്ചിട്ട് പറഞ്ഞാല്‍ മതിയോ, കാരണം ഇത് എന്റെതല്ല, ഞാന്‍ ഇത് വാടകയ്ക്ക് എടുത്തതാണ്’ എന്ന് അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ ഷൂട്ടിംഗ് അവസാനിച്ച് പോകുന്നതിന് മുമ്പ് എല്ലാവരും നില്‍ക്കുമ്പോള്‍ അദ്ദേഹം എന്റെ പേര് വിളിച്ചു. ‘കണ്ണാടിയുടെ കാര്യം പറഞ്ഞിട്ടുണ്ട്, നിന്റെ അടുത്ത് അത് വൈകാതെ എത്തും’ എന്ന് പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ ഒരു സമ്മാനം പോലെ ആ കൂളിംഗ് ഗ്ലാസ് അദ്ദേഹം കൊടുത്തയക്കുകയും ചെയ്തു എന്നാണ് ജാഫര്‍ പറയുന്നത്.

Latest Stories

ടെലികോം കമ്പനികളുടെ കൊള്ള വേണ്ടെന്ന് ട്രായ്; ഇനി ഉപയോഗിക്കുന്ന സേവനത്തിന് മാത്രം പണം

ഞാനൊരു മുഴുക്കുടിയന്‍ ആയിരുന്നു, രാത്രി മുഴുവന്‍ മദ്യപിക്കും, വലിക്കും.. പക്ഷെ: ആമിര്‍ ഖാന്‍

പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് പൊലീസ്; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ തൂക്കിയെറിയുമെന്ന് എസ്‌ഐ; കേന്ദ്രമന്ത്രി പറഞ്ഞിട്ടും അനുസരിച്ചില്ല

ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒ എം ഷുഹൈബിനായി ലുക്ക് ഔട്ട് നോട്ടീസ്

മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ; പ്രശാന്ത് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

സിനിമ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു..; ആരാധകരെ ഞെട്ടിച്ച് പുഷ്പ സംവിധായകന്‍ സുകുമാര്‍

കാരവാനില്‍ യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണകാരണം വിഷപ്പുകയെന്ന് കണ്ടെത്തല്‍

ലഹരി ഉപയോഗം പൊലീസില്‍ അറിയിച്ചു; വര്‍ക്കലയില്‍ ക്രിസ്തുമസ് രാത്രി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി

ഹമാസ് ഭീകരരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധം വ്യാപിപ്പിക്കുന്നു; ആശുപത്രികള്‍ ബലമായി ഒഴിപ്പിച്ചു; രോഗികള്‍ ദുരിതത്തില്‍

ഉയരക്കുറവ് എന്നെ ബാധിച്ചിട്ടുണ്ട്, ആളുകള്‍ എന്നെ സ്വീകരിക്കില്ലെന്ന് തോന്നിയിരുന്നു: ആമിര്‍ ഖാന്‍