ഒരു കൂട്ടര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അത് ഏറ്റ്പറഞ്ഞാല്‍ പ്രശ്‌നം തീരും, കെ. ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജാതി വിവേചന വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ജഗദീഷ്

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ നടത്തിയ ജാതീയ വിവേചനത്തില്‍ പ്രതികരണവുമായി ജഗദീഷ്. പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പെട്ടെന്ന് പരിഹാരം കാണുക എന്നതാണ് ഏറ്റവും നല്ല വഴിയെന്നും നടന്‍ പറഞ്ഞു.

പ്രശ്‌നങ്ങള്‍ ഇല്ലാതെ ഒരു മേഖല ഉണ്ടാവില്ല. അതുകൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണുക എന്നതാണ് ഏറ്റവും നല്ല വഴി. അവിടെയുള്ള പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസിലാക്കി അതില്‍ ആരാണ് വിട്ടുവീഴ്ച ചെയേണ്ടത് ആരുടെ ഭാഗത്താണ് തെറ്റ് അതിനെ വിലയിരുത്താന്‍ നമ്മുക്ക് കഴിയില്ല. ഒരു കൂട്ടര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ അത് ഏറ്റ്പറഞ്ഞാല്‍ പ്രശ്‌നം തീരും. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിനുള്ള പരിഹാരം വേണം’, ജഗദീഷ് പ്രതികരിച്ചു

ശങ്കര്‍ മോഹനെ പിന്തുണയ്ക്കുന്ന അടൂര്‍ ഗോപാലകൃഷ്ണനെതിരേ നേരത്തേ പ്രതിഷേധമുണ്ടായിരുന്നു. കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ നടത്തുന്ന ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടകനായി അടൂരിനെ തീരുമാനിച്ചതോടെ, മേളയില്‍നിന്ന് തന്റെ ‘ഫ്രീഡം ഫൈറ്റ്’ എന്ന സിനിമ പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ ജിയോ ബേബി അറിയിച്ചിരുന്നു.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഏകാധിപത്യ ഭരണം നടത്തി കുട്ടികളെ ഭാവി നശിപ്പിക്കുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ മേളയുടെ ഉദ്ഘാടകനാകുന്നതില്‍ പ്രതിഷേധിച്ചാണ് സിനിമ പിന്‍വലിക്കുന്നതെന്നാണ് ജിയോ ബേബി ഇതു സംബന്ധിച്ച് പറഞ്ഞത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ