കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതിൽ സന്തോഷം മാത്രമെന്ന് ജഗദീഷ്, ചേട്ടൻ മാറി നിന്ന് പൊട്ടി കരയുന്നത് താൻ കണ്ടതാണെന്ന് ട്രോളി മഞ്ജുപിള്ള; വീഡിയോ

കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് നടൻ ജഗദീഷ്.
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫാമിലി. നവംബറിലാണ് ചിത്രം റിലീസ് ചെയ്തത്.

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ ജഗദീഷ് കാശിയിൽ വച്ച് മൊട്ടയടിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടി ജഗദീഷ് മൊട്ടയടിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മൊട്ടയടിക്കാൻ ഒരുങ്ങുന്ന ജഗദീഷ് തന്റെ അനുഭവവും വിഡിയോയിൽ പങ്കുവയ്‌ക്കുന്നുണ്ട്.

ജീവിതത്തിൽ ആദ്യമായാണ് മൊട്ടയടിക്കുന്നത്. പല നടന്മാരും ചെയ്യുന്നുണ്ട്. ആ ഭാഗ്യം എനിക്ക് തന്നിരിക്കുകയാണ് സംവിധായകൻ നിതീഷ്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതിൽ സന്തോഷമേയുള്ളൂ. അഭിമാനമേയുള്ളു… അതിൽ ചതിച്ച് വേറെ രീതിയിലുള്ള പ്രോസ്തെറ്റിക് മേക്കപ്പോ വിഗ്ഗോ ഒക്കെ വച്ചുകഴിഞ്ഞാൽ റിയാലിറ്റി കിട്ടില്ല’ ജഗദീഷ് പറഞ്ഞു.

അതേസമയം ഇതെല്ലം വെറുതെ പറയുകയാണെന്നും അദ്ദേഹം മാറിയിരുന്നു പൊട്ടി കരയുന്നത് താൻ കണ്ടതാണെന്നും മഞ്ജു പിള്ള തമാശരൂപേണ പറഞ്ഞു. എന്നാൽ സൗന്ദര്യമുള്ളവർക്കല്ലേ അത് നഷ്ടപ്പെടുന്നതിന്റെ വേദനയുണ്ടാവൂ എന്ന് ജഗദീഷ് തിരികെ മറുപടി നൽകി.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്