ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന മൂഹൂര്‍ത്തമാണത്, എല്ലാ തിയേറ്ററുകളിലും പോയി നോട്ടീസ് എടുത്ത് വെയ്ക്കുമായിരുന്നു: ജഗദീഷ്

കരിയറില്‍ ഇന്നും ഓര്‍ത്തിരിക്കുന്ന പ്രിയപ്പെട്ട ഓര്‍മ്മയെ കുറിച്ച് പറഞ്ഞ് നടന്‍ ജഗദീഷ്. സിനിമാ പോസ്റ്ററുകള്‍ കണ്ട് നടന്ന താന്‍ പിന്നീട് തന്റെ ഫോട്ടോ പോസ്റ്ററില്‍ കണ്ട അനുഭവത്തെ കുറിച്ചാണ് ജഗദീഷ് പറയുന്നത്. ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന മൂഹൂര്‍ത്തമാണത് എന്നാണ് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് പറയുന്നത്.

”ഓര്‍മയിലുള്ള ഒരു സീന്‍ ഉണ്ട്. രമ അന്ന് വിഴിഞ്ഞം പ്രൈ മറി ഹെല്‍ത് സെന്റററില്‍ ഡോക്ടര്‍. രമയെ അവിടെ വിട്ടിട്ടു തിരികെ വരുമ്പോള്‍ മതിലില്‍ ഓടരുതമ്മാവാ ആളറിയാം സിനിമയുടെ വലിയ പോസ്റ്റര്‍. തുല്യ പ്രാധാന്യത്തോടെ എന്റെയും ശ്രീനിവാസന്റെയും മുകേഷിന്റെയും ചിത്രങ്ങള്‍. സ്‌കൂട്ടര്‍ നിര്‍ത്തി കുറേ നേരം നോക്കി നിന്നു.”

”പണ്ട് വെള്ളിയാഴ്ച വൈകീട്ട് പച്ചക്കറി വാങ്ങാന്‍ ചാല മാര്‍ക്കറ്റിലേക്ക് പോകും. തിരിച്ചു വരുന്ന വഴി ശക്തി തിയേറ്ററില്‍ കയറി പോസ്റ്ററുകള്‍ കാണും. അതുകഴിഞ്ഞ് ശ്രീ കുമാര്‍ തിയേറ്റര്‍. പിന്നെ, ന്യൂ തിയേറ്ററില്‍. അവിടുന്ന് അജന്തയിലേക്ക്. നോട്ടീസ് ഉണ്ടെങ്കില്‍ അതും എടുക്കും. പോസ്റ്ററുകള്‍ നടന്നു കണ്ട എന്റെ മുഖം ഇതാ പോസ്റ്ററില്‍.”

”ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന മൂഹൂര്‍ത്തമാണത്” എന്നാണ് ജഗദീഷ് പറയുന്നത്. 1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ആണ് ജഗദീഷിന്റെ ആദ്യ സിനിമ. നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെ സഹായത്തോടെയാണ് രണ്ടാമത്തെ സിനിമയായ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തില്‍ താരം വേഷമിടുന്നത്.

ആദ്യം ചെറിയ കഥാപാത്രമാണ് ലഭിച്ചതെങ്കിലും ജഗതി ഒരു കഥാപാത്രത്തില്‍ നിന്നും മാറിയതോടെയാണ് കോര എന്ന പ്രധാന്യമുള്ള കഥാപാത്രം ജഗദീഷിന് ലഭിച്ചത്. സിനിമയില്‍ അഭിനേതാവ് ആയി മാത്രമല്ല, തിരക്കഥാകൃത്തായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയും ഗായകനായും ജഗദീഷ് തിളങ്ങിയിട്ടുണ്ട്.

Latest Stories

ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അവനാണ്, എത്ര ബാം പുരട്ടിയാലും അത് മാറുന്നില്ല: രവി ശാസ്ത്രി

കെഎസ്ഇബി യുവജനങ്ങളെ വെല്ലുവിളിക്കുന്നു; അംഗീകൃത ഒഴിവുകള്‍ ഉടന്‍ നികത്തണം; അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം; താക്കീതുമായി ഡിവൈഎഫ്‌ഐ

'ആര് മുഖ്യമന്ത്രിയാകണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്കുണ്ട്'; ഇതുവരെ ഒരു സ്ഥാനവും ആഗ്രഹിച്ച് പ്രവർത്തിച്ചിട്ടില്ല: രമേശ് ചെന്നിത്തല

ഐപിഎല്‍ 2025: രാജസ്ഥാനില്‍ വമ്പന്‍ ട്വിസ്റ്റ്, വിക്കറ്റ് കാക്കാന്‍ പുതിയ താരം; വെളിപ്പെടുത്തി സഞ്ജു

അനുരാഗ് കശ്യപ് നിങ്ങള്‍ 'ശാലിനി ഉണ്ണികൃഷ്ണനേക്കാള്‍' നന്നായി മലയാളം സംസാരിച്ചു..; സംവിധായകന് പ്രശംസകള്‍

ആ താരം എന്നോട് യഥാർത്ഥ ചിത്രം പറഞ്ഞു തന്നു, ചിലർ ചേർന്നിട്ട് എനിക്ക് പണിതു: യുവരാജ് സിങ്

'പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല'; കെഎഎസ് ഉദ്യോഗസ്ഥരെ വിമര്‍ശിച്ച് മുഖ്യമന്ത്രി

'അശ്വിനുമായി എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അദ്ദേഹത്തെ കാണുകയും പ്രശ്നത്തെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്ന ആദ്യ വ്യക്തി ഞാനായിരിക്കും'

പ്രമുഖന്റെ ഭാര്യയില്‍ നിന്നും ദുരനുഭവം, വീട്ടില്‍ അതിക്രമിച്ചു കയറി, വനിതാ പൊലീസ് ഒക്കെ എത്തി..; വെളിപ്പെടുത്തലുമായി വരുണ്‍ ധവാന്‍

'വിമർശനത്തിന് അതീതനല്ല; സമുദായ നേതാക്കൾക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്'; വെള്ളാപ്പള്ളിയുടെ വിമർശനത്തിൽ പ്രതികരിച്ച് വി ഡി സതീശൻ