എനിക്ക് ഇനിയൊരു ഇന്നിങ്‌സ് കൂടിയുണ്ടെന്ന് മമ്മൂക്ക പറഞ്ഞു.. അന്ന് ധൈര്യമായിരിക്കാന്‍ പറഞ്ഞത് പൃഥ്വിരാജ് ആയിരുന്നു: ജഗദീഷ്

അടുത്തിടെയായി നടന്‍ ജഗദീഷ് വേഷമിട്ട ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. റോഷാക്ക്, കാപ്പ, പുരുഷ പ്രേതം, ഫാമിലി എന്നീ ചിത്രങ്ങളില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളായാണ് ജഗദീഷ് എത്തിയത്. മലയാള സിനിമയില്‍ തനിക്ക് ഇനിയൊരു ഇന്നിങ്‌സ് കൂടിയുണ്ട് എന്നാണ് മമ്മൂട്ടി പറഞ്ഞത് എന്നാണ് ജഗദീഷ് ഇപ്പോള്‍ പറയുന്നത്.

സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് സംസാരിച്ചത്. ”മമ്മൂട്ടിക്ക് ശേഷം റോഷാക്കിലേക്ക് ആദ്യം കാസ്റ്റ് ചെയ്ത നടനാണ് ഞാന്‍. ചിത്രത്തിലെ അഷ്‌റഫ് എന്ന പൊലീസ് കഥാപാത്രത്തിന്റെ സൂക്ഷ്മ ചലനങ്ങള്‍ പോലും എങ്ങനെ വേണമെന്ന് സംവിധായകന്‍ നിസാം ബഷീറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു.”

”നമ്മള്‍ അതിനൊപ്പം നില്‍ക്കുകയായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോള്‍ ഉണ്ടായ പ്രേക്ഷക പ്രതികരണം കണ്ടപ്പോള്‍ സന്തോഷവും ഏറെ അഭിമാനവും തോന്നി. അത്രയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മലയാള സിനിമയില്‍ ജഗദീഷിന് ഇനിയൊരു ഇന്നിങ്‌സ് കൂടിയുണ്ടെന്ന് ആ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടയില്‍ മമ്മൂക്ക പറഞ്ഞത് ഓര്‍മ്മയുണ്ട്.”

”ആ സിനിമ കഴിഞ്ഞ് ഞാന്‍ നേരെ പോയത് പൃഥിരാജിന്റെ ‘കാപ്പ’യുടെ സെറ്റിലേക്കായിരുന്നു. മോള്‍ക്ക് ഒരു വീട് വാങ്ങാന്‍ ലോണിന്റെ കാര്യം ബാങ്ക് മാനേജരുമായി ഞാന്‍ സംസാരിക്കുമ്പോള്‍ പൃഥ്വിരാജ് പറഞ്ഞു. ”ചേട്ടന്‍ സിനിമയ്ക്ക് വേണ്ടി മുടിവെട്ടി നരയിടാന്‍ തുടങ്ങിയില്ലേ… ഇനി ലോണ്‍ തിരിച്ചടയ്ക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ധൈര്യമായിരിക്ക് ‘ എന്നായിരുന്നു.”

”മമ്മൂക്കയും പൃഥിരാജും പ്രവചിച്ച കാര്യങ്ങള്‍ സത്യമായിക്കൊണ്ടിരിക്കുന്നു. ‘റോഷാക്കി’ലും ‘കാപ്പ’യിലും അഭിനയിക്കുന്നതിന് എത്രയോ കാലം മുന്‍പ് ഞാന്‍ കമ്മിറ്റ് ചെയ്ത ചിത്രമായിരുന്നു ‘പുരുഷപ്രേതം’. പല കാരണങ്ങള്‍ കൊണ്ടും അത് അവസാനമെത്തി എന്ന് മാത്രം.”

”നേരത്തെ വന്ന രണ്ട് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി നര്‍മ്മത്തിന് പ്രാധാന്യമുള്ള കഥാപാത്രമായി രുന്നു അതില്‍ കിട്ടിയത്. ജഗദീഷ് എന്ന നടനില്‍ നിന്ന് ഹ്യൂമര്‍ നഷ്ടമായില്ല എന്ന സത്യം പ്രേക്ഷകര്‍ക്കും എനിക്കും ആ സിനിമയിലൂടെ തിരിച്ചറിയാന്‍ കഴിഞ്ഞു” എന്നാണ് ജഗദീഷ് പറയുന്നത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍