മോഹൻലാലിനോടെ് ഒപ്പമുള്ള സിംഗപ്പൂര്‍ യാത്രാമോഹം ഉപേക്ഷിച്ചാണ് ആ വേഷം സ്വീകരിച്ചത്, വെളിപ്പെടുത്തി ജഗദീഷ്

1997 ബാബു ജനാർദ്ദന്റെ തിരക്കഥയിൽ ഐവ ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു വർണ്ണപ്പകിട്ട്. ചിത്രത്തിൽ മോഹൻലാലിനൊപ്പം വളരെ ശ്രദ്ധേയമായ ഒരു വേഷമാണ് ജഗദീഷ് ചെയ്തത്.

ഇപ്പോഴിത മോഹന്‍ലാലും ഒന്നിച്ചുള്ള സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ജഗദീഷ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം  ഇക്കാര്യം വെളിപ്പെടുത്തിയത്.

“എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് വര്‍ണ്ണപകിട്ടിലെ പൈലി. ശക്തമായ ഒരു സപ്പോര്‍ട്ടിംഗ് റോള്‍ ആയിരുന്നു അത്. വര്‍ണ്ണപകിട്ട് എന്ന സിനിമയിലേക്ക് ശശിയേട്ടന്‍ വിളിച്ചപ്പോള്‍ എനിക്ക് ഒരു ആഗ്രഹം. മോഹന്‍ലാലിനൊപ്പം സിംഗപ്പൂരൊക്കെ ഒന്ന് ചുറ്റിയടിക്കണമെന്ന് പക്ഷെ എന്റെ കഥാപാത്രത്തിനു സിംഗപ്പൂരില്‍ സീനില്ലാത്തത് കൊണ്ട് ഞാന്‍ ചോദിച്ചു എനിക്ക് അവിടെയുള്ള എന്തെങ്കിലും ഒരു റോള്‍ തരാമോ എന്ന്.

ഒരു ചെറിയ വേഷം അതിലുണ്ട് അത് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ സിംഗപ്പൂര്‍ മോഹം ഉപേക്ഷിച്ച് പൈലി എന്ന കഥാപാത്രത്തെ സ്വീകരിക്കുകയായിരുന്നു. “വര്‍ണ്ണപകിട്ട്” എന്ന സിനിമയെക്കുറിച്ച് പറയുമ്പോള്‍ അതില്‍ ഹീറോയിന്‍ ഹീറോയെക്കാള്‍ സ്കോര്‍ ചെയ്യുന്ന പല രംഗങ്ങളുമുണ്ട്. പക്ഷേ മോഹന്‍ലാലിന്‍റെ കഥാപാത്രം പല ഏരിയയിലും ഒരു സൈലന്‍സ് പ്രകടമാക്കി കൊണ്ട് ആ കഥാപാത്രത്തെ നായികക്കപ്പുറം മുകളിലേക്ക് നിര്‍ത്തുന്നുണ്ട്. അത് മോഹന്‍ലാല്‍ എന്ന നടന്റെ ബ്രില്ല്യന്‍സ് ആണ്” . ജഗദീഷ് പറയുന്നു.

Latest Stories

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിമിനെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ പ്രസ്താവന വൈറൽ ആവുന്നു

'ആ മൂന്ന് പേര്‍ അമ്മുവിനെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു'; നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം

ശ്രീനിവാസൻ ബുദ്ധിയുളള നടൻ; ചിന്താവിഷ്ടയായ ശ്യാമളയിൽ അഭിനയിക്കുമ്പോൾ ആ കാര്യം പിടികിട്ടിയിരുന്നില്ല: തുറന്ന് പറഞ്ഞ് സംഗീത

BGT 2024-25: ഫോമൗട്ടാണെന്ന് വിചാരിച്ച് അവനെ ചൊറിയാന്‍ പോകരുത്; ഓസീസ് ബോളര്‍മാര്‍ക്ക് ഇതിഹാസത്തിന്‍റെ മുന്നറിയിപ്പ്

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ദേഹത്ത് പെട്രോള്‍ ഒഴിച്ച് പ്രതിഷേധം; വിമാനത്താവളത്തിന് ഭൂമി നല്‍കണമെങ്കില്‍ നിബന്ധനകള്‍ അംഗീകരിക്കണമെന്ന് പ്രതിഷേധക്കാര്‍