മലയാള സിനിമയിൽ പരാജിതനായി കടന്നുവന്ന് കൊടുങ്കാറ്റായി മാറിയ താരമാണ് മോഹൻലാൽ: ജഗദീഷ്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം ‘നേര്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്.

ചിത്രം ആകെ 100 കോടിയുടെ ബിസിനസ് ഉണ്ടാക്കിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. മോഹൻലാലിന്റെ മികച്ച പ്രകടനത്തോടൊപ്പം, അനശ്വര രാജൻ, സിദ്ദിഖ്, ജഗദീഷ് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും മോഹൻലാലിനെ കുറിച്ചും സംസാരിക്കുകയാണ് നടൻ ജഗദീഷ്. മലയാള സിനിമയിൽ പരാജിതനായി കടന്നുവന്ന് കൊടുങ്കാറ്റായി മാറിയ താരമാണ് മോഹൻലാൽ എന്നാണ് ജഗദീഷ് പറയുന്നത്. കൂടാതെ ചിത്രത്തിന്റെ പ്രൊമോഷൻ സമയത്ത് തങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമായിരുന്നുവെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

“ഒരു കാര്യത്തിൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമുണ്ട് നേരിന്റെ പ്രൊമോഷൻ സമയത്ത് ഞങ്ങൾ പറഞ്ഞതെല്ലാം സത്യങ്ങളായിരുന്നുവെന്ന് തെളിയിക്കാൻ കഴിഞ്ഞു. പ്രേക്ഷകരുടെ മുന്നിൽ സാക്ഷ്യപ്പെടുത്താൻ കഴിഞ്ഞു.

പ്രൊമോഷൻ സമയത്ത് സിനിമ വിജയിക്കാനുള്ള ഒരു അവകാശ വാദവും ഞങ്ങൾ നിരത്തിയിട്ടില്ല. അന്ന് പറഞ്ഞിരുന്നു മോഹൻലാൽ എന്ന നടന്റെ സൂക്ഷ്‌മമായ അഭിനയവും ചലനങ്ങളും ഭാവങ്ങളും കാണാമെന്ന്. മലയാള സിനിമയിൽ ഒരു പരാജിതനായി കടന്ന് വന്ന് പിന്നീട് കൊടുങ്കാറ്റായി മാറുന്ന ഒരു നായകനെയായിരുന്നു പിന്നീട് നമ്മൾ കണ്ടത്. കയ്യടിയോടെയാണ് പ്രേക്ഷകർ ഓരോ സീനിലും സ്വീകരിച്ചത്.” നേരിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് ജഗദീഷ് ഇങ്ങനെ പറഞ്ഞത്.

Latest Stories

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍