'എങ്ങനെയേങ്കിലും അകത്ത് എന്താണ് നടക്കുന്നതെന്ന് കാണാന്‍ വേണ്ടി ഗ്ലാസ് അങ്ങ് നക്കി തുടച്ചു, പ്രിയന്‍ വരെ ചിരിച്ചു

മലയാള സിനിമാപ്രേക്ഷകരെ എക്കാലത്തും ഹരം കൊള്ളിച്ച ചിത്രങ്ങളിലൊന്നാണ് കിലുക്കം’. ഈ ചിത്രത്തിലെ ജഗതിയുടെ പല സീനുകളും വന്‍ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രസകരമായ സംഭവത്തെ കുറിച്ച് മുന്‍പ് ജഗതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൈരളി ടിവിയുടെ അഭിമുഖത്തിനിടെയാണ് ഇക്കാര്യത്തെ കുറിച്ച് ജഗതി പറയുന്നത്.

കിലുക്കത്തില്‍ ജനാല ഗ്ലാസില്‍ നക്കുന്ന സീന്‍ സ്‌ക്രിപ്റ്റിലുണ്ടായിരുന്നോ എന്ന അവതാരകന്‍ ചോദിച്ചതിന് മറുപടിയായി ”ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്. അതപ്പോള്‍ തോന്നിയതാണ്. മഞ്ഞ് കൊണ്ട് മങ്ങിയിരിക്കുന്ന ജനാല തുണികൊണ്ടോന്നും തുടക്കാനുള്ള ക്ഷമ നിശ്ചലിനില്ല,

എങ്ങനെയേങ്കിലും അകത്ത് എന്താണ് നടക്കുന്നതെന്ന് കാണാന്‍ വേണ്ടി ഗ്ലാസ് അങ്ങ് നക്കി തുടച്ചു. അതാണ് അന്ന് സംഭവിച്ചത്. അത് കണ്ടു അന്ന് ക്യാമറയില്‍ നോക്കി നിന്ന പ്രിയന്‍ വരെ ചിരിച്ചുവെന്നുമാണ് ജഗതി ശ്രീകുമാര്‍ പറഞ്ഞത്.

പ്രിയദര്‍ശന്‍ നന്നായി ചിരിക്കുന്ന ആളാണ് അദ്ദേഹം ചിരി തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ലെന്നും അങ്ങനെ അന്ന് ആ സീന്‍ കഴിഞ്ഞ് സിനിമ നിര്‍ത്തി വെക്കേണ്ട അവസ്ഥ വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ