സിനിമ ചിത്രീകരണത്തിനിടെ വീൽ ചെയറിൽ നിന്നും വീണ് ഉണ്ണി മുകുന്ദൻ; സെറ്റിലെ അപകടത്തെ കുറിച്ച് വീഡിയോയുമായി താരം

‘ജയ് ഗണേഷ്’ സിനിമയുടെ ചിത്രീകരണത്തിനിടെ വീൽ ചെയറിൽ നിന്നും വീണ് ഉണ്ണി മുകുന്ദൻ. ചെയർ പുറകോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. വീൽ ചെയറിന്റെ ഡിസൈൻ കാരണമാണ് പരുക്കുകളൊന്നും സംഭവിക്കാത്തതെന്നും അല്ലെങ്കിൽ വലിയൊരു അപകടമായി ഇത് മാറുമായിരുന്നുവെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

ജയ് ഗണേഷ് നന്നായി തന്നെ മുന്നോട്ടുപോകുന്നു. ഇന്നലെ ചെറിയൊരു അപകടം സെറ്റിൽ സംഭവിച്ചു. ഭാഗ്യത്തിന് എനിക്കൊന്നും പറ്റിയില്ല. തലയ്ക്ക് പരുക്ക് സംഭവിച്ചോ എന്ന് ഒരുപാട് പേർ മേസേജ് അയച്ചു. ഒരു കുഴപ്പവുമില്ല. വലിയൊരു അപകടമാകുമായിരുന്നു. ആ വീൽ ചെയറിന്റെ ഡിസൈന്‍ കൊണ്ടാണ് എനിക്കൊന്നും സംഭവിക്കാതിരുന്നത്. ഈ വീൽ ചെയറിന്റെ ഡിസൈനെക്കുറിച്ച് തീർച്ചയായും ഞാൻ സംസാരിക്കും. ഇതുപോലെ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ആളുകൾക്ക് ഇതൊരു സഹായമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരു സീനിന്റെ ഭാഗമായി ചെയ്യുമ്പോൾ തന്നെ എത്രത്തോളം ബുദ്ധിമുട്ടാണ് യഥാർഥത്തിൽ ഒരാൾ അനുഭവിക്കുന്നതെന്ന് ഇന്നലെ ഞാൻ തിരിച്ചറിഞ്ഞു. ചിത്രീകരണം നന്നായി പോകുന്നു. റയാന്റെ ഷെഡ്യൂൾ പൂർത്തിയായി. മഹിമ ഇന്ന് ജോയിൻ ചെയ്യും.”

രഞ്ജിത്ത് ശങ്കർ ആണ് ജയ് ഗണേഷിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങീ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം