മാസ് മമ്മൂക്കയില്‍ നിന്ന് മാറി വിധേയനിലെ പോലൊരു പ്രകടനം പുഴുവില്‍ കാണാം: ജേകസ് ബിജോയ് പറയുന്നു

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘പുഴു’. നവാഗതയായ റത്തീന ശര്‍ഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് സംഗീത സംവിധായകന്‍ ആയ ജേക്‌സ് ബിജോയ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. മാസ് മമ്മൂക്കയില്‍ നിന്ന് മാറി വിധേയനിലേ പോലൊരു പ്രകടനം പുഴുവില്‍ നിന്ന് പ്രതീക്ഷിക്കാം എന്ന് ജേക്‌സ് പറയുന്നു.

വളരെ അധികം അതിശയിപ്പിച്ച തിരക്കഥയാണ് പുഴുവിന്റേത്. ഒരുപാട് കാലത്തിന് ശേഷമാണ് മമ്മൂക്ക ഇത്തരമൊരു കഥാപാത്രമായി എത്തുന്നത്. മാസ് മമ്മൂക്കയില്‍ നിന്ന് മാറി വിധേയനിലെ പോലൊരു പ്രകടനം പുഴുവില്‍ കാണാന്‍ സാധിക്കും എന്നാണ് ജേക്സ് ബിജോയ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസും ജോര്‍ജിന്റെ സെല്ലുലോയ്ഡ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് പുഴു നിര്‍മ്മിക്കുന്നത്. ഹര്‍ഷാദ്, ഷറഫു, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും ഒരുക്കുന്നു. ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

അതേസമയം, അമല്‍ നീരദ് ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടില്‍ ആയിരുന്നു മമ്മൂട്ടി. വണ്‍, ദ പ്രീസ്റ്റ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. വര്‍ത്തമാനം, ആര്‍ക്കറിയാം തുടങ്ങിയ ചിത്രങ്ങളാണ് പാര്‍വതി തിരുവോത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്. മണിരത്‌നത്തിന്റെ നവരസയിലും താരം അഭിയിനയിച്ചിരുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ