'ഒരു ക്രെഡിറ്റിനും ഞാന്‍ അര്‍ഹനല്ല'; തീം മ്യൂസിക്ക് ശ്യാമിന്റെ അത്ഭുത സൃഷ്ടി: ജേക്ക്‌സ് ബിജോയ്

സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെപ്പോലെ തന്നെ സിനിമയുടെ തീം മ്യൂസിക്കും വലിയ ഹിറ്റാണ്. അഞ്ചാം ഭാഗത്തിന്റെ ടീസര്‍ റിലീസിന് പിന്നാലെ ജേക്ക്‌സ് ബിജോയ് ഒരുക്കിയ തീം മ്യൂസിക്കിന്റെ പുതിയ പതിപ്പിന് ഏറെ അഭിനന്ദനങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ ശ്യാമിനാണ് ആ അഭിനന്ദങ്ങള്‍ക്ക് പൂര്‍ണ്ണ അര്‍ഹതയെന്ന് ജേക്ക്‌സ് ബിജോയ് പറയുന്നു

.സിബിഐ അഞ്ചാം ഭാഗം ആരംഭിക്കുന്നതിന് മുന്‍പ് താന്‍ ശ്യാമിനെ പോയി കണ്ടിരുന്നു. മരണം വരെ സംഗീതത്തോട് നീതിപുലര്‍ത്തനം എന്ന് അദ്ദേഹം ഉപദേശിക്കുകയും ചെയ്തുവെന്ന് ജേക്ക്‌സ് ബിജോയ് പറയുന്നു. ശ്യാമിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

‘സിബിഐ അഞ്ചാം ഭാഗത്തിന്റെ ടീസറിന് മികച്ച പ്രതികരണം ലഭിക്കുന്നു. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് നന്ദി. ഈ അവസരത്തില്‍ സിനിമ ആരംഭിക്കുന്നതിന് മുന്‍പ് ശ്യാം സാറിനൊപ്പം എടുത്ത ഒരു ചിത്രം പങ്കുവെക്കുന്നു. ഞാന്‍ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയപ്പോള്‍ അദ്ദേഹം ഒരു ഉപദേശം നല്‍കി. മരണം വരെ നിന്റെ സംഗീതത്തോട് സത്യസന്ധനായിരിക്കുക. അതോടൊപ്പം നിന്റെ കരിയറില്‍ ഒപ്പം പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദിയുള്ളവനാവുക എന്നതാണ് ആ ഉപദേശം. ഇപ്പോള്‍ ലഭിക്കുന്ന അഭിനന്ദനങ്ങള്‍ക്ക് ഞാന്‍ അര്‍ഹനല്ല. ജേക്ക്‌സ് ബിജോയ് പറഞ്ഞു.

അതേസമയം സിബിഐ അഞ്ചാം ഭാഗത്തിന്റെ ടീസര്‍ മികച്ച പ്രതികരണമാണ് നേടുന്നത്. മൂന്ന് മില്യണില്‍ അധികം കാഴ്ചക്കാരെ ടീസര്‍ സ്വന്തമാക്കി കഴിഞ്ഞു. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍ സായി കുമാര്‍ തുടങ്ങി വലിയ താര നിരയാണ് ചിത്രത്തിലുള്ളത്. ആശാ ശരത്ത്, മുകേഷ് , പിഷാരടി, ദിലീഷ് പോത്തന്‍ എന്നിവരെല്ലാം ടീസറിലും കാണാം.

1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി. സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളുമാണ് സിനിമകളുടെ പ്രമേയം.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ