എനിക്കാകെ ഒരു ആഗ്രഹമേയുള്ളൂ, ഒരു സ്‌മോൾ അടിച്ചോണ്ടിരിക്കുമ്പോള്‍ മരിക്കണം; ജനാര്‍ദ്ദനന്‍

സിനിമയിലെ സ്ഥിരം വില്ലനായി എത്തിയ നടന്‍ ജനാര്‍ദ്ദനന് സി.ബി.ഐ. ഡയറിക്കുറിപ്പ് എന്ന കെ. മധു ചിത്രം നല്‍കിയ പുതിയ പരിവേഷംവഴിത്തിരിവാകുകയായിരുന്നു. പിന്നീട്
ജാഗ്രത, ഇരുപതാം നൂറ്റാണ്ട്, ആധാരം, മേലേപ്പറമ്പില്‍ ആണ്‍വീട്, സി.ഐ.ഡി. ഉണ്ണികൃഷ്ണന്‍ ബി.എ ബി.എഡ്, വാര്‍ധക്യപുരാണം, അനിയന്‍ബാവ ചേട്ടന്‍ബാവ, മാന്നാര്‍ മത്തായി സ്പീക്കിങ്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലയാളികള്‍ എന്നും ഓര്‍മിക്കുന്നവയാണ്.

ഇപ്പോഴിതാ സ്വകാര്യ ജീവിതത്തിലെ തന്റെ ഏറ്റവും വലിയ ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. മരിക്കുകയാണെങ്കില്‍ ഒരു സ്മോള്‍ അടിച്ചുകൊണ്ട് മരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ജനാര്‍ദ്ദനന്‍ മനസ്സുതുറന്നത്.

‘എനിക്ക് ഒറ്റ ആഗ്രഹമേയുള്ളൂ, കിടക്കാതെ ചാവണം. പറ്റുമെങ്കില്‍ ഒരു സ്മോള്‍ അടിച്ചോണ്ടിരിക്കുമ്പോള്‍ ചാവണം. (ചിരിക്കുന്നു). കുടുംബജീവിതത്തെ പറ്റി പറയുകയാണെങ്കില്‍ എന്റെ ബന്ധുതയില്‍ പെട്ട ഒരു പെണ്‍കുട്ടിയുമായി ഒരു കൊരുത്ത് വീണു. കൊച്ചിലെ മുതല്‍. പക്ഷേ കല്യാണം കഴിക്കേണ്ട പ്രായപ്പോള്‍ അവളുടെ അച്ഛനും അമ്മയും വേറെ കല്യാണം കഴിപ്പിച്ചു. ഞാന്‍ ദു:ഖിതനായി. ആ ദുഖം മനസില്‍ വെച്ചുകൊണ്ട് മിണ്ടാതിരുന്നു.

എന്തെങ്കിലും ഒരു പോംവഴി ഉണ്ടാവുമെന്ന് എനിക്കറിയാം. രണ്ട് വര്‍ഷത്തിനുള്ളില്‍ അവര്‍ പിരിഞ്ഞു. ഇവള്‍ വിഷമത്തോടെ ഇരിക്കുമ്പോള്‍ എന്റെ കൂടെ പോരാന്‍ പറഞ്ഞു. നിന്റെ ജന്മം എനിക്കവകാശപ്പെട്ടതാണ് എന്ന് പറഞ്ഞ് വിളിച്ചോണ്ട് പോയി,’ ജനാര്‍ദ്ദനന്‍ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു