ആ മരണം എന്നെ വല്ലാതെ തളര്‍ത്തി, അവളുടെ മകളും എന്റെ മകളും സന്തോഷത്തോടെയാണ് കഴിയുന്നത്: ജനാര്‍ദ്ദനന്‍

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജനാര്‍ദ്ദനന്‍. എന്തുകൊണ്ടാണ് വിവാഹമോചിതയായ സ്ത്രീയെ വിവാഹം ചെയ്തതെന്ന് പറഞ്ഞിരിക്കുകയാണ് ജനാര്‍ദ്ദനന്‍. തനിക്ക് ഇഷ്ടപ്പെട്ട കുട്ടിയെ വിവാഹം ചെയ്തു തന്നില്ലെന്നും അവള്‍ വിവാഹമോചിതയായി എത്തിയപ്പോള്‍ താന്‍ വിവാഹം ചെയ്യുകയായിരുന്നു എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്.

തന്റെ ബന്ധുവായിരുന്നു അവള്‍. ചെറുപ്പം മുതല്‍ തനിക്ക് അവളെ ഇഷ്ടമായിരുന്നു. എന്നാല്‍ വീട്ടുകാര്‍ അവളെ വിവാഹം ചെയ്ത് തന്നില്ല. ശേഷം അവള്‍ വേറെ വിവാഹം കഴിച്ചു. പക്ഷെ രണ്ട് വര്‍ഷം മാത്രമെ ബന്ധം നീണ്ടുനിന്നുള്ളൂ. അവള്‍ വിവാഹമോചിതയായി തിരികെ വീട്ടിലെത്തി.

വീട്ടില്‍ വന്ന ശേഷം അതീവ ദുഖത്തിലായിരുന്നു. അന്ന് അവള്‍ക്ക് ഒരു മകളുണ്ട്. അവളുടെ സങ്കടം തനിക്ക് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. അങ്ങനെയാണ് താന്‍ അവളുടെ സമ്മതത്തോടെ അവളെ വിവാഹം ചെയ്ത് തന്റെ ഭാര്യയാക്കുന്നത്.

തങ്ങള്‍ സന്തോഷത്തോടെയാണ് ജീവിച്ചത്. അവള്‍ക്കൊപ്പം അധികനാള്‍ ജീവിക്കാന്‍ സാധിച്ചില്ല. അവള്‍ മരിച്ചിട്ട് പതിനഞ്ച് വര്‍ഷം പിന്നിടുന്നു. ആ മരണം തന്നെ വല്ലാതെ തളര്‍ത്തി. ഇപ്പോഴും ആ വിഷമം ഉണ്ട്. അവളുടെ മകളും അവളില്‍ എനിക്കുണ്ടായ മകളും സ്‌നേഹത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്.

ഇനി തനിക്കുള്ള ആഗ്രഹം ആര്‍ക്കും ഭാരമാകാതെ മരിക്കണം എന്നത് മാത്രമാണ് എന്നാണ് ജനാര്‍ദ്ദനന്‍ പറയുന്നത്. റിലീസിന് ഒരുങ്ങുന്ന കടുവ എന്ന ചിത്രം അടക്കം 448 സിനിമകളില്‍ ജനാര്‍ദ്ദനന്‍ അഭിനയിച്ചിട്ടുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു