എന്റെ കുറേ വസ്ത്രങ്ങൾ വാടകയ്ക്കെടുത്തതാണ്: ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് ജാൻവി കപൂർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ റിലീസിനോടടുക്കുകയാണ്. രാജ്കുമാർ റാവുവും ചിത്രത്തിൽ ജാൻവിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രം മെയ് 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

2018-ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്.

ഇപ്പോഴിതാ തന്റെ വസ്ത്രധാരണത്തെ കുറിച്ചും ഫാഷൻ സെൻസിനെ കുറിച്ചും സംസാരിക്കുകയാണ് ജാൻവി കപൂർ. ഒരിക്കൽ ഉപയോഗിച്ച വസ്ത്രങ്ങൾ താൻ വീണ്ടും ഉപയോഗിക്കാറുണ്ടെന്നും വാടകയ്ക്കെടുത്തും വസ്ത്രങ്ങൾ ഉപയോഗിക്കാറുണ്ടെന്നും ജാൻവി കപൂർ പറയുന്നു.

“തീർച്ചയായും, ഇതെല്ലാം എന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ചുള്ളവയാണ്, പക്ഷേ ഇവയെല്ലാം വാടകയ്‌ക്കെടുത്തതാണ്. വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വാടകയ്‌ക്കെടുത്താണ് എന്റെ ലുക്ക് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇതെല്ലാം ഞാൻ അവർക്ക് തിരികെ നൽകണം.

ഞാൻ വസ്ത്രങ്ങൾ ആവർത്തിക്കുന്നു. എനിക്കൊരു നൈറ്റ് സ്യൂട്ട് ഉണ്ട്, അത് എനിക്ക് ഉപേക്ഷിക്കാൻ വയ്യ. അതിൽ എൻ്റെ പ്രിയപ്പെട്ടവൻ്റെ മുഖം എംബോസ് ചെയ്തിട്ടുണ്ട്.” എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജാൻവി കപൂർ പറഞ്ഞത്.

Latest Stories

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്