'ഒരാഴ്ചയ്ക്കുള്ളിൽ കല്ല്യാണം', താനതിന് തയ്യാറല്ല; ഇപ്പോൾ ജോലിയാണ് പ്രധാനം; തുറന്നുപറഞ്ഞ് ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമാണ് ജാൻവി കപൂർ. 2018-ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്. ജാൻവിയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ ബോളിവുഡിൽ നിറഞ്ഞുനിൽക്കാറുണ്ടെങ്കിലും താരം അതിനോടൊന്നും പ്രതികരണം നടത്താറില്ല.

ശിഖർ പഹാരിയയുമായുള്ള തന്റെ പ്രണയത്തെ കുറിച്ച് നേരത്തെ തന്നെ ജാൻവി തുറന്നുപറഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചുള്ള പാപ്പാരാസികളുടെ ഗോസിപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് ജാൻവി കപൂർ.
അടുത്തിടെ താനൊരു മണ്ടത്തരം വായിച്ചുവെന്നും ഒരാഴ്ച്ചയ്ക്കുള്ളിൽ തന്റെ വിവാഹം നടക്കാൻ പോവുകയാണെന്നും, എന്നാൽ താൻ അതിന് തയ്യാറല്ലെന്നുമാണ് ജാൻവി തമാശരൂപേണ പറയുന്നത്.

“അടുത്തിടെ ഞാനൊരു മണ്ടത്തരം വായിച്ചു. ഞാന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ച് സ്ഥിരീകരിച്ചെന്നും വിവാഹ ഇങ്ങനെ നടക്കുമെന്നും പറഞ്ഞുകൊണ്ടുള്ളതായിരുന്നു അത്. അവര്‍ എന്നെ ഒരാഴ്ചയില്‍ വിവാഹം കഴിപ്പിക്കാന്‍ പോവുകയാണ്. എന്നാല്‍ ഞാന്‍ അതില്‍ ഓകെ അല്ല. ഇപ്പോള്‍ ജോലി ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.” എന്നാണ് ജാൻവി കപൂർ വെളിപ്പെടുത്തിയത്.

കാമുകൻ ശിഖർ പഹാരിയയെ കുറിച്ച് ജാൻവി മുൻപ് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു.തന്റെ പതിനഞ്ചാം വയസ്സ് മുതൽ ശിഖർ കൂടെയുണ്ടെന്നും, തങ്ങൾ പരസ്പരം സ്വപ്നങ്ങൾ പങ്കുവെച്ച് ജീവിക്കുകയാണെന്നുമാണ് ജാൻവി പറഞ്ഞത്.

മഹാരാഷ്ട്ര മുൻ മുഖ്യ മന്ത്രി സുശീൽകുമാർ ഷിൻഡെയുടെ കൊച്ചുമകൻ കൂടിയാണ് ശിഖർ പഹാരിയ. പോളോ കളിക്കാരൻ കൂടിയായ ശിഖർ അന്താരാഷ്ട മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. അതേസമയം ക്രിക്കറ്റ് പ്രമേയമാവുന്ന മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി മെയ് 21 നാണ് തിയേറ്ററുകളിൽ എത്തിയത്.

Read more