ഒരു പയ്യനെ ആരുമറിയാതെ മുറിയിലേക്ക് കടത്തി; പക്ഷേ അച്ഛൻ കയ്യോടെ പൊക്കി, അതിന് ശേഷം മുറിക്ക് പുറത്ത് ഗ്രിൽ വെച്ചു; വെളിപ്പെടുത്തി ജാൻവി കപൂർ

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ താരമാണ് ജാൻവി കപൂർ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ റിലീസിനോടടുക്കുകയാണ്. രാജ്കുമാർ റാവുവും ചിത്രത്തിൽ ജാൻവിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രം മെയ് 21 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

2018-ൽ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്. ജാൻവിയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ ബോളിവുഡിൽ നിറഞ്ഞുനിൽക്കാറുണ്ടെങ്കിലും താരം അതിനോടൊന്നും പ്രതികരണം നടത്താറില്ല.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ജാൻവി കപൂർ. ഒരിക്കൽ വീട്ടുകാർ അറിയാതെ താൻ ഒരു പയ്യനെ മുറിയിലേക്ക് കയറ്റിയെന്നും എന്നാൽ തന്റെ പിതാവ് ബോണി കപൂർ അത് കയ്യോടെ പൊക്കിയെന്നും ജാൻവി കപൂർ പറയുന്നു.

“ഞാൻ ഒരു പയ്യനെ അകത്തേക്ക് കടത്തി, മുൻവാതിലില്‍ വഴി പുറത്തേക്ക് പോയാല്‍ പ്രശ്നമാണ് എന്ന് തോന്നി, അത് കൊണ്ട് ഞാന്‍ അവനോടു പറഞ്ഞു ജനല്‍ വഴി പുറത്തേക്ക് ചാടാൻ. എന്‍റെ കാർ താഴെ ഉണ്ടായിരുന്നു. അതൊരു ഉയരമുള്ള കാറായിരുന്നു.

അതു കൊണ്ട് കാറിലേക്ക് ചാടി മറിഞ്ഞു വീണാൽ മതിയെന്ന് ഞാൻ പറഞ്ഞു. അവൻ അങ്ങനെ തന്നെ ചെയ്തു. അവൻ ജനാലയിൽ നിന്ന് കാറിലേക്ക് ചാടുന്ന സമയത്ത് ഡ്രൈവർ കാറിനുള്ളിൽ ഇരിക്കുകയായിരുന്നു, ഞാനത് ഓർത്തില്ല. എന്തായാലും അച്ഛൻ അത് സിസിടിവി ക്യാമറയിൽ കണ്ടു. അത് കഴിഞ്ഞപ്പോള്‍ ആണ് അദ്ദേഹം മുറിയുടെ പുറത്ത് ഗ്രിൽ വെച്ചത്, ഇനി ആർക്കും ചാടാനും പുറത്തുപോകാനും കഴിയില്ല.” എന്നാണ് മാഷബിൾ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ജാൻവി കപൂർ പറഞ്ഞത്.

Latest Stories

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ