തെന്നിന്ത്യന്‍ സിനിമകളില്‍ നായികാവേഷം, അമേരിക്കയിലുള്ള അനിയത്തിക്ക് ബിഎംഡബ്ല്യു, അനുജനും സമ്മാനം; ആരാധകന്റെ വേഷത്തില്‍ എത്തിയാണ് സുകേഷ് വലയിലാക്കിയതെന്ന് ജാക്വിലിന്‍

200 കോടിയുടെ തട്ടിപ്പുകേസിലെ പ്രതി സുകേഷ് ചന്ദ്രശേഖര്‍ തനിക്ക് അരികിലെത്തിയത് ആരാധകന്‍ ചമഞ്ഞാണെന്ന് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് . നടിയുടെ ബന്ധുക്കളെയും സാമ്പത്തികമായി സഹായിച്ചിരുന്നെന്നും ശേഖര്‍ രത്ന വേല പേരിലാണ് ജാക്വിലിനെ സുകേഷ് ചന്ദ്രശേഖര്‍ പരിചയപ്പെട്ടെന്നും റിപ്പോര്‍ട്ടുണ്ട്.

2020 ഡിസംബര്‍ മുതല്‍ നടിയുമായെങ്ങനെയെങ്കിലുമൊന്ന് സംസാരിക്കാന്‍ സുകേഷ് ശ്രമം നടത്തുന്നുണ്ടായിരുന്നു. ഒടുവില്‍ ജാക്വിലിന്റെ മേക്ക്അപ്പ് ആര്‍ട്ടിസ്റ്റ് വഴി നടിയുമായി സംസാരിക്കാന്‍ ഇയാള്‍ ശ്രമിച്ചു. ഒരിക്കല്‍ ജാക്വിലിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ഒരു കോള്‍ വന്നു. ഇത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നും ശേഖര്‍ രത്ന വേലന്‍ എന്നയാള്‍ വളരെ പ്രധാനപ്പെട്ടയാളാണെന്നും ജാക്വിലിന്‍ ഇദ്ദേഹത്തെ പരിചയപ്പെടേണ്ടതുണ്ടെന്നുമായിരുന്നു കോളില്‍ പറഞ്ഞത്.

സണ്‍ ടിവിയുടെ ഉടമയാണ് താനെന്നും മുന്‍ തമിഴ്നാട് മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ കുടുംബാംഗമാണെന്നുമാണ് താനെന്നാണ് ജാക്വിലിനോട് ചന്ദ്രശേഖര്‍ പറഞ്ഞത്. ജാക്വിലിന്റെ വലിയ ഫാനാണെന്ന് ഇയാള്‍ നടിയോട് പറഞ്ഞു. തെന്നിന്ത്യന്‍ ഭാഷകളിലെ നിരവധി സിനിമകളുടെ ഭാഗമാവാമെന്നും നടിക്ക് ഇയാള്‍ വാഗ്ദാനം ചെയ്തു. സൗഹൃദം തുടങ്ങിയതോടെ വിലകൂടിയ സമ്മാനങ്ങള്‍ സുകേഷ് നടിയ്ക്ക് നല്‍കി. വമ്പന്‍ ബ്രാന്‍ഡുകളുടെ 15 ജോഡി കാതിലുകള്‍, വളകള്‍, മോതിരങ്ങള്‍, വാച്ചുകള്‍ ലക്ഷ്വറി ബാഗുകള്‍ തുടങ്ങിയവ ജാക്വിലിന് നല്‍കിയെന്ന് സുകേഷ് ഇഡിയോട് പറഞ്ഞു.

ഏഴ് കോടിയുടെ ആഭരണങ്ങള്‍ താന്‍ നല്‍കിയെന്ന് ഇദ്ദേഹം പറയുന്നു. ഒരു കുതിര, മിനി കൂപ്പര്‍ എന്നിവയും നല്‍കിയതായി ഇദ്ദേഹം മൊഴിനല്‍കി. ജാക്വിലിന്റെ ബന്ധുക്കളെയും വലിയ തോതില്‍ ഇയാള്‍ സഹായിച്ചു. ജാക്വിലിന്റെ അമ്മയ്ക്ക് പോര്‍ഷെ കാര്‍ സമ്മാനമായി നല്‍കി. അമേരിക്കയിലുള്ള അനിയത്തിക്ക് BMW X5 ഉം സമ്മാനമായി നല്‍കി.

ഓസ്ട്രേലിയയിലെ സഹോദരനും 50000 യുഎസ് ഡോളറിന്റെ സഹായം നല്‍കിയെന്നും ഇയാള്‍ പറയുന്നു. ഇഡി പറയുന്നത് പ്രകാരം ജാക്വിലിന്‍ വമ്പന്‍ ബ്രാന്‍ഡുകളുടെ ഷോറൂമുകളില്‍ പോവുകയും ഇഷ്ടപ്പെട്ടവയുടെ ലിസ്റ്റ് തയ്യാറാക്കുകയും ഈ ലിസ്റ്റ് ചന്ദ്രശേഖറിനയക്കുകയും ചെയ്തിരുന്നു. അതേസമയം മിനി കൂപ്പര്‍ ഉള്‍പ്പെടെ ലഭിച്ച നിരവധി സമ്മാനങ്ങള്‍ താന്‍ തിരികെ നല്‍കിയെന്നാണ് ജാക്വിലിന്‍ വ്യക്തമാക്കിയത്.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍