സെക്‌സ് അഡിക്ഷൻ ആയിരുന്നു ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്; തുറന്നുപറച്ചിലുമായി 'ഹീരാമണ്ഡി' താരം

സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ‘ഹീരാമണ്ഡി’ സീരീസിലെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച ജേസൺ ഷായുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം. കുറച്ച് വർഷങ്ങൾക്ക് മുൻപുവരെ തനിക്ക് സെക്സ് അഡിക്ഷൻ ഉണ്ടായിരുന്നുവെന്നാണ് ജേസൺ പറയുന്നത്.

തനിക്കുണ്ടായിരുന്ന ആസക്തികളെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജേസൺ തുറന്നുപറഞ്ഞത്. മദ്യത്തിനും സിഗരറ്റിനും താൻ അഡിക്റ്റ് ആയിരുന്നുവെന്നും, ഒരു ദിവസം രണ്ടര പാക്കറ്റ് സിഗരറ്റുകൾ വലിച്ചിരുന്നുവെന്നും താരം പറയുന്നു.

“ഒരു ദിവസം ഏകദേശം രണ്ടര പാക്കോളം സിഗരറ്റ് വല്ലിച്ചിരുന്നു. ഞാൻ സ്ത്രീകൾക്കും, മദ്യത്തിനും അടിമയായിരുന്നുവെന്നും എനിക്ക് തീർച്ചയായും പറയാൻ സാധിക്കും. സെക്‌സ് അഡിക്ഷൻ ആയിരുന്നു എനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നിയത്. ആളുകൾക്ക് ഉപേക്ഷിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നുമിതാണെന്നു ഞാൻ കരുതുന്നു,

ഇത് എളുപ്പമല്ല, കഠിനവുമാണ്, കാരണം നിങ്ങൾക്ക് നോ പറയേണ്ടി വരും. നല്ലതെന്നു തോന്നിയാൽ ചെയ്യൂ എന്നൊരു ചൊല്ലുണ്ട്. പക്ഷെ അത് നിങ്ങൾക്ക് ആർക്കും നൽകാൻ കഴിയുന്ന ഏറ്റവും മോശമായ ഉപദേശമാണെന്ന് ഞാൻ മനസ്സിലാക്കി. എൻ്റെ ജീവിതം പരിശോധിക്കുമ്പോൾ എനിക്കു പറയാനാവും, എൻ്റെ എല്ലാ മോശം തീരുമാനങ്ങളും എടുത്തപ്പോൾ എനിക്ക് തോന്നിയത് അതു നല്ലതാണെന്നാണ്. ഞാൻ ഇപ്പോൾ പറയുന്നത്, അത് നന്നായി തോന്നുന്നുവെങ്കിൽ, അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുക.

ഞാൻ ഒരു സുഹൃത്തിൻ്റെ വീട്ടിലായിരുന്നു, എല്ലായ്പ്പോഴും എന്നപോലെ ഒരു പെൺകുട്ടി പോകുന്നത് ഞാൻ കണ്ടു. അവളെ വേദനിപ്പിച്ചതിൽ എനിക്ക് വിഷമം തോന്നി. എനിക്ക് യഥാർത്ഥത്തിൽ വളരെയധികം നാണക്കേട് തോന്നി, ഒരുപാട് കുറ്റബോധവും. അതോടെ എനിക്കു വല്ലാത്ത ശൂന്യത തോന്നി. അന്നുവരെ ജീവിച്ച ജീവിതത്തേക്കാൾ കൂടുതൽ ലക്ഷ്യങ്ങൾ ജീവിതത്തിന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങി. പ്രശസ്തിയും പണവും പ്രധാനമല്ലെന്ന് ഞാൻ മനസ്സിലാക്കി, കാരണം അവ കുറച്ചുനാൾ കാണും, പിന്നെ പോവും

ഇപ്പോൾ വിവാഹത്തിന് മുമ്പുള്ള സെക്‌സില്ല, അത് പോലെയുള്ള കാര്യങ്ങൾ വളരെ വലുതാണ്, നിങ്ങൾ ഒരു സ്ത്രീയുമായി അത്തരത്തിലുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, സംഭവിക്കുന്നത് നിങ്ങൾ രണ്ടുപേരും പരസ്പരം വൈകാരികമായി ഇടപഴകുകയാണ്. അവിടെ യുക്തി ജനാലയിലൂടെ പുറത്തുചാടുന്നു, നിങ്ങളുടെ മുഴുവൻ ബന്ധവും വികാരങ്ങളെ അടിസ്ഥാനമാക്കിയാണ്. വികാരങ്ങൾ അപകടകാരികളാണ്, അത് വളരെ ബുദ്ധിമുട്ടാണ്.” എന്നായിരുന്നു ജേസൺ തുറന്നുപറഞ്ഞത്.

Latest Stories

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി