ലജ്ജാവതി എന്ന ഗാനം പിറക്കാനുള്ള സാഹചര്യത്തെ കുറിച്ച് മനസ്സ് തുറന്ന് ജാസി ഗിഫ്റ്റ്. ബിഹൈൻഡ് വുഡ്‌സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെപ്പറ്റി തുറന്നു പറഞ്ഞത്. സാഹചര്യത്തെ കുറിച്ച് റീലിസ് ചെയ്ത സമയത്ത് എക്സ്പെരിമെന്റ് ചെയ്യാനുള്ള ഒരു സ്കോപ്പ് ഉണ്ടായിരുന്നു. പിന്നെ അതിനു പറ്റിയ ഒരു ഡയറക്ടറെയും കിട്ടി. ഭയങ്കരമായ പ്രീ പ്ലാനിങ്ങിന് ശേഷമല്ല ലജ്ജാവതി എന്ന സോങ് ഇറങ്ങിയത്. എല്ലാം കൂടെ ഒരുമിച്ച് ചേരുന്നൊരു അവസരം വന്നു, അങ്ങനെ സംഭവിച്ചതാണ് ആ ഗാനമെന്നും അദ്ദേഹം പറഞ്ഞു.
ഇരുപത് വർഷത്തോളമായി ലജ്ജാവതിയെ റിലീസായിട്ട്. ആ സമയത്ത് എക്സ്പിരിമെന്റ് ഒക്കെ ചെയ്യാനുള്ള സ്പേസ് കൂടുതലായിരുന്നു. ഇപ്പോഴത്തെ പോലെയല്ല. ഇപ്പോൾ പാട്ട് കേൾക്കുന്ന രീതിയും സ്വഭാവവുമെല്ലാം മാറിവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് എക്സ്പെരിമെന്റ് ചെയ്യാനുള്ള ഒരു സ്കോപ്പ് ഉണ്ടായിരുന്നു.
പാട്ട് എത്രമാത്രം നല്ലതാണോ അത് പാട്ടുപാടുന്ന ആളെയും നല്ല രീതിയിൽ സഹായിക്കുമെന്നും ജാസി ഗിഫ്റ്റ് പറഞ്ഞു. സിനിമ പാട്ടുകൾ പാടുന്നവരുടെ കാര്യത്തിൽ പാട്ട് ഹിറ്റായാൽ മാത്രമാണ് പെട്ടെന്ന് ശ്രദ്ധിക്കപ്പെടുക. പാട്ട് എത്രമാത്രം നല്ലതാണോ അത് പാട്ടുപാടുന്ന ആളെയും നല്ല രീതിയിൽ സഹായിക്കും.
ഉദാഹരണത്തിന് നല്ലൊരു മെലഡി ഗാനം ആര് പാടിയാലും മതി, ഒരു പ്രത്യേക സിങ്ങർ തന്നെ വേണമെന്നില്ല.നല്ല ട്യൂൺ ആണെങ്കിൽ ആര് പാടിയാലും മതി. എക്സ്ട്രാ ഓർഡിനറി ആയിട്ടുള്ളവർ വേണമെന്നില്ല. സിങ്ങർ ആയിട്ട് എന്നെ തിരിച്ചറിയാനുള്ള കാരണം അന്നക്കിളി നീയെന്തിന്, ലജ്ജാവതിയെ എന്നീ ഗാനങ്ങളാണെന്നും’ ജാസി ഗിഫ്റ്റ് കൂട്ടിച്ചേർത്തു.