ആ പാട്ട് ഹിറ്റാവാൻ കാരണം അന്നത്തെ കാലഘട്ടമാണ്: ജാസി ഗിഫ്റ്റ്

മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് ജയരാജ് സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ‘ഫോർ ദി പീപ്പിൾ’ എന്ന ചിത്രത്തിലെ ലജ്ജാവതിയേ എന്ന ഗാനം. ജാസി ഗിഫ്റ്റ് സംഗീതം നൽകി ആലപിച്ച ഗാനം ഇന്നും സോഷ്യൽ മീഡിയകളിൽ വൈറലായി ഓടികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ലജ്ജാവതിയേ എന്ന ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ്. സിനിമ ഇറങ്ങിയ കാലഘട്ടം അന്നായതുകൊണ്ടാണ് ആ പാട്ടിന് ഇത്രയും പോപ്പുലാരിറ്റി ലഭിച്ചതെന്നാണ് ജാസി ഗിഫ്റ്റ് പറയുന്നത്.

“ലജ്ജാവതിയേ എന്ന പാട്ട് അന്ന് ലോഞ്ച് ചെയ്ത‌തുകൊണ്ടാണ് ഇത്രയും പോപ്പുലാരിറ്റി കിട്ടിയതെന്ന് തോന്നിയിട്ടുണ്ട്. അന്ന് നമ്മൾ കേൾക്കുന്നതിലൊക്കെ ഒരു ലിമിറ്റേഷനുണ്ട്. ഇന്നത്തെ പോലെ വേൾഡ് മ്യൂസിക് അത്ര പെട്ടെന്ന് നമുക്ക് കിട്ടില്ല.

പരീക്ഷിക്കാനായിട്ട് ഒത്തിരി വിഷയമുണ്ടെന്ന് തോന്നാറുണ്ട്. എക്സ‌പ്ലോർ ചെയ്യാനായി ഒരുപാട് ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയുള്ള കാര്യങ്ങൾ നല്ലപോലെ ആക്‌സബിൾ ആയി. എല്ലാം ഇപ്പോൾ വിരൽത്തുമ്പിൽ കിട്ടുന്നുണ്ട്.” എന്നാണ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ ജാസി ഗിഫ്റ്റ് പറയുന്നത്.

Latest Stories

നാട്ടിക ലോറി അപകടം; കുറ്റം സമ്മതിച്ച് പ്രതികൾ

ബജ്രംഗ് പൂനിയയ്ക്ക് നാല് വര്‍ഷം വിലക്ക്

സങ്കടം സഹിക്കാനാവാതെ മുഹമ്മദ് സിറാജ്; തൊട്ട് പിന്നാലെ ആശ്വാസ വാക്കുകളുമായി ആർസിബി; സംഭവം ഇങ്ങനെ

'ബാലറ്റ് പേപ്പറുകൾ തിരികെ കൊണ്ടുവരാൻ ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക ക്യാംപെയ്ൻ നടത്തും'; ഖാർഗെ

'നാണക്കേട്': ഐപിഎല്‍ മെഗാ ലേലത്തില്‍ വില്‍ക്കപ്പെടാതെ പോയതിന് ഇന്ത്യന്‍ താരത്തെ പരിഹസിച്ച് മുഹമ്മദ് കൈഫ്

'ദ വയറിന്റെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകം'; മഹാരാഷ്ട്രയിലെ അഞ്ച് ലക്ഷം അധിക വോട്ട് ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് രണ്ടാം ടെസ്റ്റ് നഷ്ടമായേക്കും

ലോകത്തിലുള്ളത് രണ്ടു തരം വ്യക്തികള്‍; ആണും പെണ്ണും; ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിക്കില്ലെന്ന് ഡൊണള്‍ഡ് ട്രംപ്; അമേരിക്കന്‍ സൈന്യത്തില്‍ ഉള്ളവരെ പുറത്താക്കും

"എനിക്ക് ഒക്കെ ആരെങ്കിലും മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം തരുമോ?; യോഗ്യനായ ഒരു വ്യക്തി അത് അർഹിക്കുന്നുണ്ട്"; ജസ്പ്രീത് ബുംറയുടെ വാക്കുകൾ വൈറൽ

നാട്ടിക ലോറി അപകടത്തില്‍ വണ്ടിയുടെ രജിസ്ട്രേഷന്‍ റദ്ദാക്കി; ഡ്രൈവറും ക്ലീനറും പൊലീസ് കസ്റ്റഡിയില്‍; കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍