സ്വഭാവം കാരണം ഷാരൂഖ് ഖാനെ അടിക്കാന്‍ തോന്നിയിട്ടുണ്ട്, അങ്ങനെ ആയിരുന്നെങ്കില്‍ അത് പണ്ടേ നടന്നേനെ: ജയാ ബച്ചന്‍

ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന വിഷയമായിരുന്നു ഐശ്വര്യ റായ്- സല്‍മാന്‍ ഖാന്‍ പ്രണയം. 1997ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകെ സനം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയിലായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലായത്. ഇരുവരുടെയും വിവാഹം വരെ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ചെറിയ അസ്വാരസ്യങ്ങള്‍ മൂലം ആ ബന്ധം തകരുകയായിരുന്നു.

നടി കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷത്തില്‍ വെച്ച് സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഐശ്വര്യ റായിയെ കുറിച്ച് ചില പരാമര്‍ശങ്ങള്‍ തമാശരൂപേണ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ അതില്‍ തനിക്ക് കടുത്ത ് അതൃപ്തി തോന്നിയിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജയാ ബച്ചന്‍. പീപ്പിള്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ജയാ ബച്ചന്‍ ഷാരൂഖ് ഖാനെതിരെ തുറന്നടിച്ചത്. ചില സമയങ്ങളില്‍ ഷാരൂഖിനെ അടിക്കാന്‍ തനിക്ക് തോന്നിയിട്ടുണ്ടെന്നും തന്റെ വീട്ടിലെ അം?ഗങ്ങളില്‍ ഒരാള്‍ ആയിരുന്നെങ്കില്‍ താന്‍ അത് നേരത്തെ നല്‍കിയിരുന്നേനെ എന്നും ജയാ ബച്ചന്‍ പറയുന്നു. ഒരു അവസരം ലഭിച്ചാല്‍ സല്‍മാന്‍ ഖാന്‍- ഷാരൂഖ് വാക്കുതര്‍ക്കത്തിലേക്ക് ഐശ്വര്യയെ വലിച്ചിഴച്ചതിനെ കുറിച്ച് ചോദിക്കുമെന്നും ജയാ ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയത്ത് ഒരു കാലത്ത് നിരവധി ചിത്രങ്ങളിലെ് നായികാ സ്ഥാനത്ത് നിന്ന തന്നെ ഒരു കാരണവുമില്ലാതെ ഷാരൂഖ് ഖാന്‍ മാറ്റിയിട്ടുണ്ടെന്ന് ഐശ്വര്യ റായ് വെളിപ്പെടുത്തിയിരുന്നു.. വീര്‍-സാറ, ചല്‍തെ ചാല്‍തെ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ച് സിനിമകളില്‍ നിന്ന് ഷാരൂഖ് തന്നെ ഒഴിവാക്കിയെന്നാണ് ഐശ്വര്യ റായ് വെളിപ്പെടുത്തിയത്.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍