ജയന്റെ ബന്ധുവെന്ന് ചാനല്‍ പരിപാടിയില്‍ സീരിയല്‍ താരം; അങ്ങനെ ഒരാളില്ലെന്ന് ജയന്റെ സഹോദര പുത്രി: മറുപടിയുമായി സീരിയല്‍ താരം ഫെയ്‌സ്ബുക്കില്‍

ജയന്റെ സഹോദരന്റെ മകളാണെന്ന അവകാശവാദവുമായി മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്നില്‍ എത്തിയ സീരിയല്‍ താരം വിവാദത്തില്‍. ഉമാ നായര്‍ എന്ന സീരിയല്‍ താരമാണ് ജയന്‍ തന്റെ ബന്ധുവാണെന്ന് അവകാശപ്പെട്ടിരിക്കുന്നത്. നടി ജയഭാരതി തന്റെ അച്ഛന്റെ ബന്ധുവാണെന്നും ഉമ പറഞ്ഞിരുന്നു.

എന്നാല്‍, പരിപാടിയുടെ സംപ്രേഷണം കഴിഞ്ഞതോടെ ഉമയുടെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് പറഞ്ഞ് ജയന്റെ സഹോദരന്‍ സോമന്‍ നായരുടെ മകള്‍ ലക്ഷ്മി രംഗത്ത് വന്നു. നടന്‍ ജയന് ഒരു സഹോദരനെ ഉള്ളുവെന്നും, ആ സഹോദരന്റെ മൂന്നു മക്കളില്‍ ഒരാളാണ് താനെന്നും ലക്ഷ്മി പറഞ്ഞു.

ഉമ എന്നൊരാളെ താന്‍ കണ്ടിട്ടില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് അവര്‍ ഇത് പറയുന്നത് എന്ന് അറിയില്ലെന്നും ലക്ഷ്മി പറഞ്ഞു. പരിപാടിയില്‍ ഉമ പറഞ്ഞത് ജയന്‍ മരിച്ചത് 1981 ലാണെന്നാണ്. എന്നാല്‍, ജയന്‍ മരിച്ചത് 1980 നവംബര്‍ 16 നാണ്. അത് പോലും അറിയാതെയാണ് ആ പെണ്‍കുട്ടി ജയന്റെ ബന്ധുവാണെന്ന് പെണ്‍കുട്ടി അവകാശപ്പെടുന്നതെന്ന് ലക്ഷ്മി ആരോപിച്ചു.

https://www.facebook.com/16lakshmi/videos/639670403090036/

ഇതിന് പിന്നാലെയാണ് ഉമ ഫെയ്‌സ്ബുക്ക് ലൈവിലൂടെ തന്റെ ഭാഗം വിശദീകരിച്ച് രംഗത്ത് എത്തിയത്. ലക്ഷ്മി കുടുംബത്തിന്റെ വേരുകളെക്കുറിച്ചൊന്നും അന്വേഷിക്കാതെയാണ് ഇത്തരം ആരോപണങ്ങളുമായി വന്നതെന്നും 27 വര്‍ഷമായി സീരിയല്‍ രംഗത്തുള്ള താന്‍ ഇതുവരെ ജയന്‍ എന്ന നടന്റെ ബന്ധുത്വം പറഞ്ഞ് അവസരം വാങ്ങാനോ ആളാകാനോ ശ്രമിച്ചിട്ടില്ലെന്നും ഉമ പറഞ്ഞു. ഉമയുടെ പ്രതികരണം ഇങ്ങനെ.

Read more

https://www.facebook.com/MJuraij09/videos/1553713268040470/