സെറ്റില്‍ വച്ച് അവര്‍ 'മോഹന്‍' എന്ന് വിളിക്കുന്നത് കേട്ട് എനിക്ക് മനസിലായില്ല, പിന്നെ ലാലേട്ടന്‍ തന്നെയാണ് പറഞ്ഞത്: നന്ദു

മോഹന്‍ലാലിനെ മോഹന്‍ എന്ന് വിളിക്കുന്ന രണ്ടു പേരുണ്ടെന്ന് നടന്‍ നന്ദു. മലയാളി പ്രേക്ഷകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മോഹന്‍ലാല്‍, ലാലേട്ടനും ലാലുവും ലാല്‍ സാറും ഒക്കെയാണ്. എന്നാല്‍ രണ്ടു പേര്‍ മാത്രം മോഹന്‍ എന്നു വിളിക്കും എന്നാണ് നന്ദു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ബോളിവുഡ് താരം നീന ഗുപ്തയും നടിയും എംപിയുമായിരുന്ന ജയപ്രദയുമാണ് ആ രണ്ടുപേര്‍ എന്നാണ് നന്ദു പറയുന്നത്. സെറ്റില്‍ നീന ഗുപ്ത മോഹന്‍, മോഹന്‍ എന്നു വിളിക്കുന്നത് കേട്ട് തനിക്കാദ്യം ആരെയാണെന്ന് മനസിലായില്ല. പിന്നീട്ട് മോഹന്‍ലാല്‍ തന്നെയാണ് അവര്‍ തന്നെ അങ്ങനെയാണ് വിളിക്കുന്നതെന്ന് പറഞ്ഞത്.

തന്നെ മോഹന്‍ എന്നു വിളിക്കുന്ന മറ്റൊരാള്‍ നടി ജയപ്രദയാണെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ദേവദൂതന്‍, പ്രണയം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം ജയപ്രദ അഭിനയിച്ചിട്ടുണ്ട്. ‘അഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് നന്ദു ഇക്കാര്യം വ്യക്തമാക്കിയത്.

അഹത്തില്‍ മദര്‍ നോബിള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നീന ഗുപ്തയായിരുന്നു. ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയായ നന്ദു ഒരു അതിഥിവേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു. നീന ഗുപ്ത എന്ന നടി അവരുടെ ഡെഡിക്കേഷന്‍ കൊണ്ട് അത്ഭുതപ്പെടുത്തിയ താരമാണെന്നും നടന്‍ പറയുന്നു.

കാര്യങ്ങള്‍ ഗ്രഹിച്ചെടുക്കാനുള്ള അവരുടെ കഴിവ് അപാരമാണ്. അഹത്തിനു വേണ്ടി മലയാളം ഡയലോഗുകള്‍ പഠിച്ച്, ഓര്‍ത്തു വച്ച് തെറ്റാതെ പറഞ്ഞ് അവര്‍ സെറ്റിനെ ഒന്നാകെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്ന് നന്ദു വ്യക്തമാക്കി.

Latest Stories

രോഹിത്തിനെ ആരും മൈൻഡ് പോലും ആക്കുന്നില്ല, ഹൈപ്പ് മുഴുവൻ കോഹ്‌ലിക്ക് മാത്രം; കാരണങ്ങൾ നികത്തി ആകാശ് ചോപ്ര

'തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം'; ആന എഴുന്നള്ളിപ്പിലെ കോടതി നിർദേശത്തിൽ വിമർശനവുമായി തിരുവമ്പാടി

പ്രേക്ഷകര്‍ തള്ളിക്കളഞ്ഞ സൂര്യയുടെ 'അലറല്‍', എങ്കിലും കളക്ഷനില്‍ മുന്‍പന്തിയില്‍; 'കങ്കുവ' ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദ്; മുനമ്പത്തെ ഭൂസമരം കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരും; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ

പാലക്കാട്ടെ വ്യാജ വോട്ട് ആരോപണത്തിൽ ഇടപെട്ട് ജില്ലാ കളക്ടര്‍; ബിഎല്‍ഒയോട് വിശദീകരണം തേടി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് ദു:സ്വപ്നമായി ഇന്ത്യ, ബിസിസിഐയുടെ പുതിയ നീക്കത്തില്‍ കണ്ണുതള്ളി പിസിബി

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്