ഗുരുവായൂര്‍ അമ്പലനടയില്‍ വച്ചാണ് ജയറാമും പാര്‍വതിയും വിവാഹിതരായത്. കഴിഞ്ഞ വര്‍ഷം മകള്‍ മാളവികയുടെയും, കഴിഞ്ഞ ദിവസം മകന്‍ കാളിദാസിന്റെയും വിവാഹം നടന്നതും ഇതേ നടയില്‍ വച്ചാണ്. 1992ല്‍ ആയിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും വിവാഹം.
ഇന്ന് അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ജയറാമിന് തന്റെ അറുപതാം വയസില്‍ ഗുരുവായൂരില്‍ വച്ച് പാര്‍വതിയെ വീണ്ടും വിവാഹം ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. ജയറാം തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഞങ്ങളുടെ വിശ്വാസത്തിന്റെ ആചാരപ്രകാരം അറുപതാം വയസില്‍ ഒരു താലി കൂടി കെട്ടണം എന്നാണ്. എഴുപതിലും കെട്ടണം ഒന്ന്.
ഞങ്ങള്‍ താലി വരെ റെഡിയാക്കി വച്ചിരുന്നു. എന്റെ പെങ്ങളാണ് അത് തരേണ്ടത്. എല്ലാം റെഡിയാക്കി വെച്ചതുമാണ്. വിവാഹം നടന്ന അതേ ഗുരുവായൂരില്‍ വെച്ചുകെട്ടാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആളുകള്‍ അറുപതായിയെന്ന് അറിയില്ലേയെന്ന് ഓര്‍ത്തതുകൊണ്ട് ജയറാം സമ്മതിച്ചില്ല എന്നാണ് പാര്‍വതി പറയുന്നത്.
അതേസമയം, താനില്ലെങ്കില്‍ ജയറാം മുഴുവന്‍ ഹാന്‍ഡി ക്യാപ്പ്ഡ് ആകുമെന്നും പാര്‍വതി പറയുന്നുണ്ട്. ഞാന്‍ ഇല്ലെങ്കില്‍ മുഴുവന്‍ ഹാന്‍ഡി ക്യാപ്പ്ഡാണ് ജയറാം. എല്ലാത്തിനും ഒപ്പം തന്നെ വേണം എന്നാണ് പാര്‍വതി പറയുന്നത്. അതേസമയം, കാളിദാസിന്റെ വിവാഹശേഷം ചെന്നൈയില്‍ മടങ്ങി എത്തിയിരിക്കുകയാണ് ജയറാമും കുടുംബവും.