വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല; തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് ജയറാം

സിനിമയില്ലാതെ താന്‍ വീട്ടിലിരുന്ന കാലത്തെ കുറിച്ച് ജയറാം മുമ്പ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. എട്ടു മാസമായി ജോലി ഇല്ലാതെ ഇരുന്നു. ആരും തിരിഞ്ഞ് നോക്കിയിട്ടില്ല എന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു പരിപാടിയില്‍ താരം പറഞ്ഞത്.

കഴിഞ്ഞ ഒരു എട്ട് മാസമായി താന്‍ വീട്ടിലുണ്ട്. സ്ഥിരമായി വിളിക്കുന്ന ആളുകള്‍ പോലും വിളിക്കാതെയായി. 12 വര്‍ഷം തന്റെ കൂടെ ഉണ്ടായിരുന്ന മേക്കപ്പ് മാന്‍ ഇയാള്‍ക്ക് ഇനി പണിയൊന്നും ഉണ്ടാവില്ലെന്ന് കരുതി പോയി. വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും. ഒരാള്‍ പോലും വിളിക്കില്ല.

നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല. വ്യത്യസ്തമായ പെരുമാറ്റം. സിനിമ വേണമെന്നോ ധനസഹായം വേണമെന്നോ ഒന്നും ഇവരില്‍ നിന്ന് ആഗ്രഹിക്കുന്നില്ല. വല്ലപ്പോഴും ഉള്ള വിളികള്‍ മതി. അതൊക്കെയല്ലേ സന്തോഷം. പരാജയങ്ങള്‍ എല്ലാ മേഖലയിലും ഉണ്ട്. പരാജയങ്ങള്‍ വേണം.

പൈസ ഒരുപാട് വന്നോണ്ട് ഇരുന്ന സമയത്ത് ലക്ഷങ്ങള്‍ക്ക് ചിലപ്പോള്‍ വിലയുണ്ടാകില്ല. പക്ഷെ ഒരുപാട് കഷ്ടപ്പെട്ടിട്ട് ഒരു പതിനായിരം രൂപ കയ്യില്‍ കിട്ടുമ്പോള്‍ ആ സന്തോഷം വേറെയാണ് താനും ഭാര്യയും അത് ആഘോഷിച്ചിട്ടുണ്ട്. പല സമയത്തും എന്റെ ആത്മവിശ്വാസം നഷ്ടമായപ്പോള്‍ ബലമായത് പാര്‍വ്വതിയാണ് എന്നാണ് ജയറാം പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം