ആ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഒരിക്കല്‍ പോലും മണിരത്നവുമായി ഇങ്ങനെയൊരു കൂടിച്ചേരല്‍ ഞാന്‍ വിചാരിച്ചില്ല ; വികാരഭരിതനായി ജയറാം

‘ഉണരൂ’സിനിമയുടെ ചിത്രീകരണം കാണാന്‍ നില്‍ക്കുമ്പോള്‍ തന്റെ വിദൂര ചിന്തകളില്‍ പോലും ഒരിക്കലും താന്‍ ഒരു മണിരത്നം ചിത്രത്തിന്റെ അഭിനയിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ജയറാം. ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്.

ഞാന്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലമാണത്. കൊച്ചിന്‍ റിഫൈനറിയുടെ സമീപത്തുകൂടെ വെറുതെ നടക്കുകയായിരുന്നു. അപ്പോള്‍ അതിന് തൊട്ടടുത്തുള്ള എച്ച്.ഒ.സി എന്ന കമ്പനിയില്‍ ഒരു ആള്‍കൂട്ടം. എന്താണ് അവിടെ എന്ന് ചോദിച്ചപ്പോള്‍ സിനിമ ഷൂട്ടിംഗ് ആണെന്ന് ആരോ പറഞ്ഞു.

ആരാണ് സംവിധായകന്‍ എന്ന് തിരക്കിയപ്പോള്‍, പുതിയ ഒരാളാണ് മണിരത്നം എന്നാണ് പേരെന്നും അറിയാനായി. അന്ന് അവിടെ ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ ഒരിക്കലും വിചാരിച്ചില്ല പിന്നീട് ഞാന്‍ ഒരു മണിരത്നം ചിത്രത്തില്‍ അഭിനയിക്കുമെന്ന്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നമ്പിയ്ക്ക് ഉയരം കുറവാണ്. ബാക്കി എല്ലാം കൊണ്ടും നമ്പിയായി ജയറാം ചേരുമെന്നും ഉയരം മാത്രം പ്രശ്നമാണെന്നും മണിരത്നം സാര്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഒരു തരത്തിലുള്ള നടത്തം പരീക്ഷിക്കാമെന്ന്. അത് മണിരത്നം സാറിന് ഇഷ്ടവുമായി.

അദ്ദേഹത്തിനൊപ്പമുള്ള അനുഭവം മനോഹരമായിരുന്നു. സിനിമ ഇങ്ങനെയും എടുക്കാം എന്ന് മനസ്സിലായത് അപ്പോഴാണ്. തായ്ലന്റില്‍ ആയിരുന്നു ആദ്യഭാഗങ്ങള്‍. എനിക്ക് ചിലപ്പോള്‍ ഒരു ദിവസത്തെ ഷെഡ്യൂളില്‍ ഒരു സീന്‍ മാത്രമേ അഭിനയിക്കേണ്ടതായി വരൂ. എന്നിരുന്നാലും ഞാന്‍ തിരിച്ചു പോകാതെ സെറ്റില്‍ തന്നെ തുടരും. മണിരത്നം സാറിന് പിറകില്‍ പോയി നില്‍ക്കും. ജയറാം പറഞ്ഞു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ