ഞാന്‍ അയച്ച രണ്ട് വക്കീല്‍ നോട്ടീസുകള്‍ക്കും മറുപടി നല്‍കിയിട്ടില്ല, മൂന്നാമതൊരാളുടെ പേര് വലിച്ചിട്ട് പ്രശ്നങ്ങള്‍ വഷളാക്കുകയാണ്: ജയം രവി

വിവാഹമോചനം വേണമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന് ജയം രവി. സെപ്റ്റംബര്‍ 9ന് ആയിരുന്നു ജയം രവി വിവാഹമോചനം പ്രഖ്യാപിച്ചത്. ഏറെ നാളുകളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. എന്നാല്‍ തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയം രവി ഈ തീരുമാനം എടുത്തത് എന്നായിരുന്നു ഭാര്യ ആര്‍തി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

തനിക്ക് വിവാഹമോചനം വേണമെന്ന് ഉറപ്പിച്ചു പറയുകയാണ് ജയം രവി ഇപ്പോള്‍. പ്രശ്നങ്ങള്‍ പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആര്‍തി തന്നെ സമീപിച്ചില്ല എന്നാണ് ജയം രവി ചോദിക്കുന്നത്. ഒരു ദേശീയ മാധ്യമത്തോടാണ് ജയം രവി പ്രതികരിച്ചത്. എനിക്ക് വിവാഹ മോചനം വേണം. ഇനിയൊരു തിരികെ പോക്കില്ല.

ആര്‍തിയ്ക്ക് പ്രശ്നങ്ങള്‍ സംസാരിച്ച് പരിഹരിക്കണമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് തന്നെ സമീപിച്ചില്ല. ഞാന്‍ അയച്ച രണ്ട് വക്കീല്‍ നോട്ടീസുകള്‍ക്കും മറുപടി നല്‍കിയില്ല. വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ? എന്തുകൊണ്ടാണ് അതിലേക്ക് മൂന്നാമതൊരാളുടെ പേര് വലിച്ചിട്ട് പ്രശ്നങ്ങള്‍ വഷളാക്കുന്നത്.

ഒക്ടോബറില്‍ കോടതിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുന്നോട്ട് തന്നെയാണ് പോകുന്നത്. എല്ലാം നിയമത്തിന് വിടുകയാണ് എന്നാണ് ജയം രവി പറയുന്നത്. അതേസമയം, 15 വര്‍ഷത്തെ ദാമ്പത്യജീവിതമാണ് ജയം രവി അവസാനിപ്പിക്കുന്നത്. ആര്‍തിയില്‍ നിന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ആക്‌സസ് കഴിഞ്ഞ ദിവസം ജയം രവി വീണ്ടെടുത്തിരുന്നു.

പിന്നാലെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ ജയം രവി തന്റെ അക്കൗണ്ടികളില്‍ നീക്കം ചെയ്തിരുന്നു. ചെന്നൈയിലെ അഡയാര്‍ പൊലീസ് സ്റ്റേഷനില്‍ ആരതിക്കെതിരെ ജയം രവി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. തന്നെ വീട്ടില്‍ നിന്നും പുറത്താക്കി എന്നാണ് ജയം രവി ആരോപിക്കുന്നത്.

Latest Stories

നായകനെയും കീപ്പറെയും അവഗണിച്ച് ആകാശ് ദീപിന്റെ ഡിആർഎസ് കോൾ, റിസൾട്ട് വന്നപ്പോൾ ഞെട്ടി സഹതാരങ്ങൾ; വീഡിയോ കാണാം

സ്വര്‍ണം വീണ്ടും ലാഭകരമായ നിക്ഷേപമാകുന്നു; എട്ട് ദിവസത്തെ വര്‍ദ്ധനവ് 2,200 രൂപ; വില വര്‍ദ്ധനവിന്റെ കാരണം പറഞ്ഞ് വിദഗ്ധര്‍

ഗൗതം ഗംഭീറിന് പകരക്കാരനെ പ്രഖ്യാപിച്ച് കെകെആര്‍, സിഎസ്‌കെ ആരാധകര്‍ക്ക് ഞെട്ടല്‍

ബ്രിട്ടീഷ് പൗരന്മാര്‍ ഉടന്‍ ലബനാന്‍ വിടണം; അന്ത്യശാസനം നല്‍കി പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍; അടിയന്തര പലായനത്തിനായി സൈപ്രസില്‍ എഴുനൂറോളം സൈനികരെ വിന്യസിച്ചു

കര്‍ത്താവിന് 'സ്തുതി' പാടി സുഷിന്‍, ചടുല നൃത്തച്ചുവടുകളുമായി ജ്യോതിര്‍മയിയും കുഞ്ചാക്കോയും; ട്രെന്‍ഡ് ആയി 'ബോഗയ്ന്‍വില്ല'യിലെ ഗാനം

എടിഎം കവർച്ച സംഘം പിടിയിൽ; പൊലീസും മോഷ്ടാക്കളും തമ്മിൽ ഏറ്റുമുട്ടൽ, ഒരാൾ കൊല്ലപ്പെട്ടു

രോഹിത് ചെയ്തത് മണ്ടത്തരം, 9 വർഷത്തിനിടെ ആരും ചെയ്യാത്ത പ്രവർത്തി; വിമർശനവുമായി ആകാശ് ചോപ്ര

'ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമുകളില്‍നിന്ന് സൂപ്പര്‍ താരം ഉടന്‍ പുറത്താകും'

പി ജയരാജനും ഇപി ജയരാജനും 'ക്ലീന്‍ ചിറ്റ്' നല്‍കി പിവി അന്‍വര്‍

പ്രതിരോധകാര്യ സമിതിയില്‍ രാഹുല്‍, കമ്യൂണിക്കേഷന്‍ ആന്‍ഡ് ഐടിയില്‍ കങ്കണ; പാര്‍ലമെന്റ് സ്റ്റാൻഡിങ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു