'മമ്മൂട്ടി സാര്‍ ഇരിക്കാറാ?' എന്ന് വിജയ് വന്നു ചോദിച്ചു, അതിന്റെ കാരണമായി മൂപ്പര് പറഞ്ഞത് ഇതാണ്..: ജയറാം

ജയറാമിന്റെ തിരിച്ചുവരവിനൊപ്പം ‘എബ്രഹാം ഓസ്‌ലര്‍’ ചിത്രത്തിലെ മെഗാസ്റ്റാറിന്റെ മെഗാ എന്‍ട്രിയും തിയേറ്ററില്‍ ആഘോഷിക്കപ്പെടുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കാമിയോ റോളിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓസ്‌ലര്‍ റിലീസ് ദിനത്തില്‍ ദളപതി വിജയ് ആവേശത്തോടെ തന്നോട് പറഞ്ഞ കാര്യങ്ങളാണ് ജയറാം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

മമ്മൂട്ടി ചിത്രത്തിലുണ്ടോ എന്ന് ചോദിച്ച് എത്തിയ വിജയ് പറഞ്ഞ കാര്യങ്ങളെ കുറിച്ചാണ് ജയറാം പറയുന്നത്. ”ഇന്നലെ മദ്രാസില്‍ വിജയ്‌യുടെ കൂടെയുള്ള സിനിമ ഷൂട്ടിംഗ് നടക്കുകയായിരുന്നു. പടം ഇറങ്ങിയപ്പോള്‍ വിജയ് ഓടി വന്ന് എന്നോട് ചോദിച്ചു, ‘ഇതില്‍ മമ്മൂട്ടി സാര്‍ ഇരിക്കാറാ?”

”അപ്പടിയാ അങ്ങനെയാണെങ്കില്‍ എനിക്ക് ഉടനെ സിനിമ കാണണം’ എന്ന്. എന്താ മൂപ്പര് ചെയ്തിട്ടുള്ളത് എന്ന് കാണാന്‍ വേണ്ടിട്ട് അത്ര വ്യത്യസ്തമായിട്ട് ഓരോ പടങ്ങളും ചെയ്തിട്ടുള്ളത്. എന്തെങ്കിലും കാരണമുണ്ടാകും ആ പടം ചെയ്യാന്‍ അത് എന്താണെന്ന് എനിക്ക് അറിയണം എന്നാണ് വിജയ് പറഞ്ഞത്. പുള്ളിക്ക് പടം കാണാന്‍ ഏര്‍പ്പാടുക്കിയിട്ടുണ്ട്” എന്നാണ് ജയറാം പറയുന്നത്.

ചിത്രത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസ്മീറ്റിലാണ് ജയറാം സംസാരിച്ചത്. മമ്മൂട്ടിയും ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകരും പ്രസ്മീറ്റില്‍ അണിനിരന്നിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ കൂടുതല്‍ ഷോകള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്.

3 കോടിക്ക് അടുത്താണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഓപ്പണിംഗ് കളക്ഷന്‍. അതേസമയം, നിലവില്‍ വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ദ ഗോട്ട്’ എന്ന ചിത്രത്തിലാണ് ജയറാം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിജയ്‌ക്കൊപ്പം പ്രധാന വേഷത്തിലാണ് ജയറാം എത്തുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍