ദാസേട്ടൻ വന്നപ്പോൾ മിമിക്രിക്കാരെയൊന്നും പറ്റില്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുമാറ്റി: ജയറാം

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ജയറാം. ആദ്യകാലങ്ങളിൽ മിമിക്രി അവതരിപ്പിച്ചുകൊണ്ടാണ് ജയറാം തന്റെ കരിയർ തുടങ്ങുന്നത്. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ജയറാം.

ആദ്യകാലം തൊട്ടേ താൻ യേശുദാസിന്റെ ആരാധകനാണെന്നും കുട്ടിക്കാലത്ത് യേശുദാസിന്റെ ചിത്രങ്ങൾ താൻ ചുമരിൽ ഒട്ടിച്ചുവെച്ചിരുന്നെന്നും ജയറാം പറയുന്നു. കൂടാതെ ഒരിക്കൽ ഒരു പരിപാടിക്ക് പോയപ്പോൾ മിമിക്രി അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ യേശുദാസ് വന്നെന്നും സംഘാടകർ തന്നെ പിടിച്ചുമാറ്റിയെന്നും ജയറാം പറയുന്നു.

“കുട്ടിക്കാലത്ത് ഞാൻ എൻ്റെ മുറിയിൽ ഒട്ടിച്ചു വെക്കുന്ന ഫോട്ടോയൊക്കെ ദാസേട്ടന്റെതാണ്. ദാസേട്ടനെ ജന്മത്ത് ഒരു പ്രാവിശ്യം കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചിട്ടില്ല. ഞാൻ യേശുദാസിൻ്റെ അത്രക്കും ഒരു ഭ്രാന്തനായിരുന്നു. പാലക്കാട് ചെമ്പൈ സംഗീതോത്സവത്തിൻ്റെ അവസാനത്തെ ദിവസം. ദാസേട്ടനായിരുന്നു പ്രോഗ്രാമിൻ്റെ ഉദ്ഘാടനം. അതെനിക്കറിയില്ലായിരുന്നു. അത് പെട്ടെന്ന് തീരുമാനിച്ചതാണ്

മിമിക്രി അവതരിപ്പിക്കാൻ വേണ്ടി ഒരാളെന്നെ പാലക്കാടേക്ക് വിളിച്ചു കൊണ്ടു പോയി. പാലക്കാട് മിമിക്രിക്ക് കയറി, മിമിക്രി തുടങ്ങി ഒരു അഞ്ചു മിനിട്ട് കഴിഞ്ഞപ്പോഴേക്കും ഇതാ വരുന്നു കാർ ഇറങ്ങി, വെള്ളയും വെള്ളയും ഇട്ട് സാക്ഷാൽ യേശുദാസ്. ഞാനിങ്ങനെ നോക്കി നിൽക്കുകയാണ്. അപ്പോഴേക്കും കമ്മറ്റികാർ വന്ന് ‘ഇറങ്ങ്, ആ മിമിക്രിക്കാരെ പിടിച്ച് മാറ്റ്

ദാസേട്ടൻ അവിടുന്ന് കേട്ടുകൊണ്ട് വരികയായിരുന്നു. ‘മാറ്റരുത് അവർ ഫുൾ കാണിക്കട്ടെ, എനിക്കും കാണണം’ എന്ന് പറഞ്ഞു. സ്റ്റേജിൻ്റെ മുൻപില് ദാസേട്ടനും പ്രഭ ചേച്ചിയും ദാസേട്ടൻ്റെ പോൾ എന്ന മാനേജറും ഉണ്ടായിരുന്നു. ദാസേട്ടനെ മുന്നിൽ കിട്ടുകയില്ലേ ഞാൻ അങ്ങോട്ട് വെച്ച് അലക്കി.

ദാസേട്ടൻ ഇരുന്ന് ചിരിക്കുകയാണ്. എനിക്കിപ്പോഴും ഓർമയുണ്ട് ഒരു ടർക്കി മുഖത്ത് പിടിച്ച് ചിരിച്ചത്. അതുകഴിഞ്ഞ് സ്റ്റേജിലേക്ക് കയറിവരുമ്പോൾ തന്നെ ഞാൻ കാൽ തൊട്ടു വന്ദിച്ചു. ‘എന്താ മോൻ്റെ പേര്’ എന്ന് ദാസേട്ടൻ ചോദിച്ചു. ഞാൻ പറഞ്ഞു ജയറാം എന്നാണ്. ‘എൻ്റെ കൂടെ പ്രോഗ്രാമിനൊക്കെ വരുന്നോ?’ എന്ന് ചോദിച്ചു. ഞാൻ പറയാം ദാസേട്ടാ. ‘പോളേ, ഇയാളുടെ അഡ്രസ്സ് വാങ്ങിച്ചോളൂ, അടുത്ത ആഴ്‌ച ബോംബയിൽ ഷണ്മുഖ ഓഡിറ്റോറിയത്തിൽ പരിപാടിയില്ലേ, അവിടേക്ക് വിളിച്ചോളൂ’ എന്നൊക്കെ പറഞ്ഞു പോയി. അടുത്ത ആഴ്‌ച ഷണ്മുഖ ഓഡിറ്റോറിയത്തിലേക്ക് വണ്ടി വിട്ടു.

ദാസേട്ടൻ ഇരുന്ന് ചിരിക്കുകയാണ്. എനിക്കിപ്പോഴും ഓർമയുണ്ട് ഒരു ടർക്കി മുഖത്ത് പിടിച്ച് ചിരിച്ചത്. അതുകഴിഞ്ഞ് സ്റ്റേജിലേക്ക് കയറിവരുമ്പോൾ തന്നെ ഞാൻ കാൽ തൊട്ടു വന്ദിച്ചു. ‘എന്താ മോൻ്റെ പേര്’ എന്ന് ദാസേട്ടൻ ചോദിച്ചു. ഞാൻ പറഞ്ഞു ജയറാം എന്നാണ്. ‘എൻ്റെ കൂടെ പ്രോഗ്രാമിനൊക്കെ വരുന്നോ?’ എന്ന് ചോദിച്ചു. ഞാൻ പറയാം ദാസേട്ടാ. ‘പോളേ, ഇയാളുടെ അഡ്രസ്സ് വാങ്ങിച്ചോളൂ, അടുത്ത ആഴ്‌ച ബോംബയിൽ ഷണ്മുഖ ഓഡിറ്റോറിയത്തിൽ പരിപാടിയില്ലേ, അവിടേക്ക് വിളിച്ചോളൂ’ എന്നൊക്കെ പറഞ്ഞു പോയി. അടുത്ത ആഴ്‌ച ഷണ്മുഖ ഓഡിറ്റോറിയത്തിലേക്ക് വണ്ടി വിട്ടു.” എന്നാണ് ക്ലബ്ബ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞത്.

Latest Stories

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ