താന്‍ ഒരിക്കലും ഒരു മികച്ച നടനെന്ന് വിശ്വസിക്കുന്നില്ലെന്ന് 2020 സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ ജയസൂര്യ. അങ്ങനെ വിശ്വസിച്ചാല്‍ തന്റെ വളര്‍ച്ച നില്‍ക്കുമെന്ന് തനിക്കറിയാമെന്നും ജയസൂര്യ പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് പറഞ്ഞു.
‘ഇത്തവണ വലിയ മത്സരമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്, വളരെ ബ്രില്ല്യന്റായ നടന്മാരോടൊപ്പമാണ് എനിക്ക് നില്‍ക്കാന്‍ കഴിഞ്ഞത്. മികച്ച നടനാകാന്‍ കഴിഞ്ഞതില്‍ അഭിമാനം സന്തോഷം. പക്ഷേ. ഞാന്‍ ഒരിക്കലും ഒരു മികച്ച നടനെന്ന് വിശ്വസിക്കുന്നില്ല. അങ്ങനെ വിശ്വസിച്ചാല്‍ എന്റെ വളര്‍ച്ച നില്‍ക്കുമെന്നെനിക്കറിയാം.
ജൂറി മെമ്പേഴ്സ്, സണ്ണി, വെള്ളം, സൂഫിയും സുജാതയും സിനിമകളിലെ അണിയറപ്രവര്‍ത്തകര്‍, എന്റെ മുന്‍ സിനിമകളിലെ അണിയറയിലുള്ളവര്‍, എന്റെ എല്ലാ പ്രാന്തുകളും അറിയുന്ന കുടുംബം, ഞാനെന്താണെന്ന് എന്നെ കാണിച്ച് തന്ന ഭാര്യ,മാതാപിതാക്കള്‍, സുഹൃത്തുകള്‍, വിമര്‍ശനവും പ്രോത്സാഹനവും നല്‍കുന്ന പ്രേക്ഷകര്‍ ഏവര്‍ക്കും നന്ദി’, എന്നായിരുന്നു ജയസൂര്യയുടെ പ്രസംഗം.
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജയസൂര്യ, നടി അന്ന ബെന്‍, സ്വഭാവ നടന്‍ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകന്‍ ജിയോ ബേബി, മികച്ച സംവിധായകന്‍ സിദ്ധാര്‍ത്ഥ ശിവ, എഡിറ്റര്‍ മഹേഷ് നാരായണന്‍, ഗായകന്‍ ഷഹബാസ് അമന്‍, ഗായിക നിത്യ മാമ്മന്‍, പ്രത്യേക അവാര്‍ഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേര്‍ മുഖ്യമന്ത്രിയില്‍നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
Read more
2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു.