Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

ഡീഗ്രേഡിംഗിനെ പേടിയില്ല, എന്റെ ആസ്വാദനശൈലിയാകില്ലല്ലോ മറ്റൊരാളുടേത്: ജയസൂര്യ

, 10:40 am

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ ഡീഗ്രേഡിംഗിന് ഇരയായ ചിത്രമാണ് ഒടിയന്‍. സിനിമകള്‍ ഡീഗ്രേഡിംഗ് ഭീഷണി നേരിടുമ്പോള്‍ താന്‍ ഈ പ്രവണതയെ ഭയക്കുന്നില്ലെന്നാണ് നടന്‍ ജയസൂര്യ പറയുന്നത്. എന്നാല്‍ ഓരോരുത്തരുടേയും ആസ്വാദന ശൈലി വ്യത്യസ്തമായതിനാല്‍ നമുക്ക് ഇഷ്ട്്ടപ്പെട്ടില്ലെന്ന് കരുതി സിനിമയെ താഴേക്ക് വലിക്കുന്ന തരത്തില്‍ എഴുതാനാവില്ലെന്നും ജയസൂര്യ മനോരമയുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

പേടിയില്ല. പക്ഷേ ചെയ്യാതിരിക്കുന്നതല്ലേ നല്ലത്. ഓരോരുത്തരുടേയും ആസ്വാദന ശൈലി വ്യത്യസ്തമായിരിക്കും. എന്റെതാകില്ല മറ്റൊരാളുടേത്. നമുക്ക് ഇഷ്ടപ്പെടുന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ലായിരിക്കും തിരിച്ചും വരാം. അപ്പോള്‍ നമുക്ക് ഇഷ്ടപ്പെട്ടില്ലെന്നു കരുതി സിനിമ കണ്ടിറങ്ങിയ ഉടനേ അതിനെ താഴേയ്ക്കു വലിക്കുന്ന രീതിയില്‍ എഴുതാതിരിക്കുന്നതല്ലേ നല്ലത്. അതല്ലേ സന്തോഷം. എല്ലാ സിനിമകളും കളിക്കട്ടെന്നേ. ജയസൂര്യ പറഞ്ഞു.

അതേസമയം, ജയസൂര്യ ചിത്രം പ്രേതത്തിന്റെ രണ്ടാം ഭാഗം തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വരിക്കാശ്ശേരി മനയെ ചുറ്റിപ്പറ്റിയാണ് പ്രേതം 2 വിന്റെ കഥ പറയുന്നത്. ‘ക്വീന്‍’ ഫെയിം സാനിയ ഇയ്യപ്പനും ‘വിമാനം’ ഫെയിം ദുര്‍ഗ്ഗ കൃഷ്ണനും നായികമാരായെത്തുന്നു.

സിദ്ധാര്‍ത്ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍, ഡെയിന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു ലഭിച്ചിരുന്നത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍,ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു നാരായണന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റര്‍ വി. സാജന്‍.

Advertisement