ബയോപിക്കുകൾ തിരഞ്ഞു പിടിച്ച് അഭിനയിക്കുന്നതല്ല, അതൊക്കെ എന്നെ തേടി വരുന്നതാണ്: ജയസൂര്യ

ജയസൂര്യ നായകനായി നിരവധി സിനിമകൾ ആണ് അണിയറയിൽ ഒരുങ്ങുന്നത്. മെട്രോ മാന്‍ ഇ. ശ്രീധരന്റെ ബയോപിക്ക് ആയ “രാമസേതു”വും നടൻ സത്യന്റെ ജീവിതകഥ പറയുന്ന പേരിടാത്ത സിനിമയുമാണ് ഇവയിൽ ശ്രദ്ധേയമായത്. ഇങ്ങനെ പ്രമുഖരുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കഴിയുന്നത് തനിക്ക് ലഭിച്ച വലിയ ഒരു അനുഗ്രഹം ആണെന്ന് ജയസൂര്യ പറഞ്ഞു. ടൈംസ് ഗ്രൂപ്പുമായുള്ള അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം പറഞ്ഞത്. താൻ ബയോപ്പിക്കുകൾ തിരഞ്ഞു പിടിച്ചു അഭിനയിക്കുന്നതല്ല, അതൊക്കെ തന്നെ തേടി വരുന്നതാണ് എന്നും ജയസൂര്യ പറയുന്നത്.

“ഒരു സാങ്കല്പിക കഥാപാത്രത്തേക്കാൾ ബുദ്ധിമുട്ടാണ് യഥാർത്ഥ മനുഷ്യരെ സ്‌ക്രീനിൽ എത്തിക്കാൻ. ആടും സുധി വാത്മീകവും പോലുള്ള സിനിമകളിൽ കഥാപാത്രത്തിന്റെ ശരീരഭാഷയും ചലനങ്ങളും ഒക്കെ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്. പക്ഷെ ജനങ്ങൾക്ക് ഇടയിൽ ജീവിക്കുന്ന ഒരാളെ സ്‌ക്രീനിൽ എത്തിക്കുന്നത് എളുപ്പമല്ല. അവരുടെ ജീവിതം പഠിക്കാൻ കൂടുതൽ സമയം എടുക്കണം. നമുക്ക് കൂട്ടി ചേർക്കലുകൾ നടത്താനാവില്ല. പക്ഷെ താൻ ഈ പ്രക്രിയ നന്നായി ആസ്വദിക്കുന്നു. കൂടുതൽ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങളെ സ്‌ക്രീനിൽ എത്തിക്കുന്നത് കൂടുതൽ ആവേശം നൽകുന്നു” എന്നും ജയസൂര്യ പറഞ്ഞു.

“ഇ. ശ്രീധരൻ ജീവിതത്തിൽ നിരവധി വെല്ലുവിളികളെ അതിജീവിച്ച ആളാണ്. ഇത്തരം മഹാന്മാരുടെ ജീവിതം കാണുന്നവർക്കും ഊർജം നൽകും. സത്യൻ ഒരു നടൻ എന്നതിൽ ഉപരി ഒരു അധ്യാപകനും പട്ടാളക്കാരനും പൊലീസുകാരനും ആണ്. ഇങ്ങനെ പല അടരുകൾ ഉള്ള ഒരു ജീവിതത്തെ അവതരിപ്പിക്കാൻ ആയതിലും സന്തോഷമുണ്ട്.”

നേരത്തെ ഫുടബോൾ താരം വി പി സത്യന്റെ ബയോപിക്കിലും ജയസൂര്യ ആയിരുന്നു നായകൻ. വി കെ പ്രകാശ് ആണ് രാമസേതു സംവിധാനം ചെയ്യുന്നത്. നവാഗതനായ രതീഷ് രഘുനന്ദൻ ആണ് സത്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നത്. തൃശൂർ പൂരമാണ് ജയസൂര്യയുടെ മറ്റൊരു ബിഗ് ബഡ്ജറ്റ് സിനിമ. അന്വേഷണം, പൂഴിക്കടക്കൻ എന്നീ സിനിമകളും ജയസൂര്യയുടേതായി ഒറുങ്ങുന്നുണ്ട്.

Latest Stories

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍