നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

‘നടികര്‍’ സിനിമയെ കുറിച്ച് പറയവെ നിവിന്‍ പോളിയെ ഉദാഹരണമാക്കിയ സംവിധായകന്‍ ജീന്‍ പോള്‍ ലാലിനെതിരെ വിമര്‍ശനം. സൂപ്പര്‍ സ്റ്റാര്‍ എന്നതിനുള്ള ഡെഫനിഷന്‍ പറയവെയാണ് ജീന്‍ നിവിന്റെ പേരെടുത്ത് പറഞ്ഞത്. നടികറിലെ ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ കഥാപാത്രമായാണ് ടൊവിനോ വേഷമിടുന്നത്.

”ഈ സിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന് പറയുന്നത്, അടുപ്പിച്ച് മൂന്ന് നാല് സിനിമകള്‍ ഹിറ്റായപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ പദവി തേടി വരികയും എന്നാല്‍ അത് എങ്ങനെ മെയിന്റെന്‍ ചെയ്യണമെന്നറിയാതെ വിമര്‍ശനത്തിന് വിധേയമാകുന്ന ഒരു നടനാണ് ഈ സിനിമയിലെ ഡേവിഡ് പടിക്കല്‍.”

”ഞാന്‍ ഒട്ടും കുറച്ചു പറയുന്നതല്ല, അതും ഇതുമായി യാതൊരു ബന്ധവുമില്ല, നിങ്ങള്‍ക്ക് മനസിലാവാന്‍ വേണ്ടി പറയുകയാണ്. നിവിന്‍ പോളി എന്ന നടനെ ഉദാഹരണമായി എടുക്കാം. നിവിന്റ കാര്യത്തില്‍, പ്രേമത്തിന്റെ സമയത്ത് അടുപ്പിച്ച് മൂന്ന് നാല് ഗംഭീര ഹിറ്റ് കിട്ടിയ നടനാണ്.”

”ആ ഒരു ബൂം ഉണ്ടല്ലോ, അണ്‍ബിലീവബിള്‍ ആയിട്ടുള്ള ബൂം ആണത്. നിവിനെ പോലൊരു സാധരണക്കാരന് ആ ബൂം റെഗുലേറ്റ് ചെയ്ത് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയെന്ന് വരില്ല. അങ്ങനെയൊരു സൂപ്പര്‍സാറ്റാറാണ് നമ്മുടെ നായകന്‍. സുഹൃത്തുക്കളുടെ സപ്പോര്‍ട്ടും കഠിന പ്രയത്‌നവും കൊണ്ട് സിനിമയില്‍ വരുന്നു.”

”അയാളുടെ സിനിമകള്‍ ഗംഭീര വിജയമാകുന്നു. വൈഡ് ആിട്ടുള്ള അക്‌സപ്റ്റന്‍സ് കിട്ടുന്നു. ആ ഫെയിം ഇയാള്‍ക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുമോ ഇല്ലയോ എന്നതാണ് കഥ” എന്നായിരുന്നു ജീന്‍ പോള്‍ ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ജീനിന്റെ ഈ വാക്കുകള്‍ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ എത്തുന്നത്. ഈ പരാമര്‍ശം വളരെ മോശമായി എന്നാണ് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം.

Read more