അതെനിക്ക് വിഷയമല്ല, പ്രൊഡ്യൂസര്‍ക്ക് തട്ടുകേടുണ്ടാകരുത്, ആ സിനിമ പരാജയമായിരിക്കുമെന്ന് അറിയാമായിരുന്നു: ജീത്തു ജോസഫ്

ജിത്തു ജോസഫ് സംവിധാനം ചെയ്ത് 2015 ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ദിലീപ് കേന്ദ്ര കഥാപാത്രമായെത്തിയ ഈ ചിത്രത്തിന് ബോക്‌സോഫീസില്‍ വിജയം വരിക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

ലൈഫ് ഓഫ് ജോസൂട്ടി പരാജയപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. കാരണം ദൃശ്യം വന്നതിന് ശേഷമാണ് ലൈഫ് ഓഫ് ജോസൂട്ടി ചെയ്തത്. വ്യത്യസ്തമായ ജോണര്‍ ചെയ്യാന്‍ വേണ്ടിയാണ് ആ സിനിമ ചെയ്തത്. ലൈഫ് ഓഫ് ജോസൂട്ടി ഒരു ഡീസന്റ് സിനിമയാണ്.’

‘ബോക്‌സ് ഓഫീസില്‍ എന്താണ് എന്നുള്ളത് എനിക്ക് വിഷയമല്ല. നല്ല സിനിമകള്‍ ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. പ്രൊഡ്യൂസര്‍ക്ക് തട്ട് കേടുണ്ടാകരുത് എന്നത് മാത്രമാണ് സിനിമ ചെയ്യുമ്പോള്‍ എനിക്കുള്ള പ്രഷര്‍.’ ജീത്തു പറയുന്നു.

ഓവര്‍ എക്‌സൈറ്റഡാവരുത് എന്നത് എല്ലാവരോടും ഞാന്‍ പറയാറുള്ളതാണ്. സിനിമ എന്റെ പാഷനാണ്. എന്റെ പേഴ്‌സണല്‍ ഫേറവേറ്റ് സിനിമകള്‍ മമ്മി ആന്റ് മി, ലൈഫ് ഓഫ് ജോസൂട്ടി എന്നിവയൊക്കയാണ്. ദൃശ്യം 2 ചെയ്യുന്ന സമയത്ത് എനിക്ക് വീട്ടില്‍ നിന്ന് അടക്കം പ്രഷറുണ്ടായിരുന്നു.അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest Stories

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!